മെഗാസ്റ്റാർ മെഗാ ഓപ്പണിങ് നേടുമോ? അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് 'കളങ്കാവൽ'; ആദ്യ ദിനം എത്ര കോടി നേടും?

ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്

മെഗാസ്റ്റാർ മെഗാ ഓപ്പണിങ് നേടുമോ? അഡ്വാൻസ് ബുക്കിങ്ങിൽ കുതിച്ച് 'കളങ്കാവൽ'; ആദ്യ ദിനം എത്ര കോടി നേടും?
dot image

മമ്മൂട്ടിയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കളങ്കാവൽ. സിനിമയുടെ പ്രീ റിലീസ് ടീസർ ഇന്നലെ പുറത്തുവന്നിരുന്നു. വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ആരാധകർക്കുള്ളത്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ആദ്യ ദിനം സിനിമ മികച്ച കളക്ഷൻ നേടുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

റിലീസിന് ഇനിയും രണ്ട് ദിനങ്ങൾ ബാക്കി നിൽക്കെ ഇതുവരെ ചിത്രം അഡ്വാൻസ് ബുക്കിങ്ങിൽ നിന്നും നേടിയത് 1.10 കോടിയാണ്. 905 ഷോകളിൽ നിന്ന് 65K ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ.

Content Highlights: Kalamkaval advance booking report

dot image
To advertise here,contact us
dot image