

തമിഴ് സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ലോകേഷ് കനകരാജിൻ്റെ ഇരുമ്പ് കൈ മായാവി. സൂപ്പർ ഹീറോ ജോണറിൽ കഥ പറയുന്ന ചിത്രം തന്റെ ഡ്രീം പ്രോജക്ടാണെന്ന് സംവിധായകൻ തന്നെ പലയാവർത്തി പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.
ചിത്രത്തിൽ അല്ലു അർജുൻ നായകനായി എത്തുമെന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ലോകേഷ് അല്ലുവിനോട് കഥ പറഞ്ഞെന്നും തിരക്കഥ ഇഷ്ടമായ നടൻ ചിത്രം ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്നാണ് ടോളിവുഡിൽ നിന്നുള്ള വിവരം. ആദ്യം സൂര്യയെ നായകനാക്കി ആയിരുന്നു ലോകേഷ് ഇരുമ്പ് കൈ മായാവി പ്രഖ്യാപിച്ചത്. എന്നാൽ ഇത് ഡ്രോപ്പ് ആകുകയും തുടർന്ന് ചിത്രം ആമിർ ഖാനിലേക്ക് എത്തുകയും ചെയ്‌തു. എന്നാൽ കൂലിയുടെ റിലീസിന് ശേഷം ഈ ആമിർ ചിത്രം ഡ്രോപ്പ് ആയി എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഇപ്പോൾ ഈ അല്ലു അർജുൻ ചിത്രം നിർമിക്കുന്നത്. 2026 ൽ ഈ സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
നിലവിൽ അരുൺ മതേശ്വരൻ സംവിധാനം ചെയ്യുന്ന ഡിസി എന്ന ആക്ഷൻ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുകയാണ് ലോകേഷ് കനകരാജ്. ഒരു പക്കാ ആക്ഷൻ വയലെന്റ് സിനിമയാകും ഇതെന്ന സൂചനയാണ് ടീസർ നൽകുന്നത്. രക്തത്തിൽ കുളിച്ച് നടന്നുവരുന്ന ലോകേഷ് കനകരാജിനെയും വാമിക ഗബ്ബിയെയുമാണ് ഈ ടീസറിൽ കാണാനാകുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് സിനിമ നിർമിക്കുന്നത്.
#Suriya with IrumbuKaiMayavi didn't materialize ❌#AamirKhan with IrumbuKaiMayavi dropped after Coolie release❌
— AmuthaBharathi (@CinemaWithAB) December 3, 2025
Now #LokeshKanagaraj has narrated the #IrumbuKaiMayavi story to #AlluArjun & he was excited with the futuristic idea. If everything goes well the project will take… pic.twitter.com/8ourFbDX6T

സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ജനുവരിയോടെ ചിത്രീകരണം മുഴുവനായി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഒരു ആക്ഷൻ ചിത്രമായി ആണ് സിനിമ ഒരുങ്ങുന്നതെന്ന് എന്നാണ് സൂചന. സിനിമയ്ക്കായി ലോകേഷ് കനകരാജ് മാര്‍ഷല്‍ ആർട്സ് പഠിക്കുന്നു എന്ന അപ്ഡേറ്റ് നേരത്തെ പുറത്തുവന്നിരുന്നു. 2026 സമ്മറിൽ സിനിമ പുറത്തിറങ്ങും. ഈ സിനിമയ്ക്ക് ശേഷമാകും കൈതി 2 വും അല്ലു അർജുൻ ചിത്രവും ആരംഭിക്കുക എന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Lokesh kanakaraj next film with allu arjun