വരവറിയിച്ച് റിഷഭ് പന്ത്, പത്ത് റണ്‍സകലെ സെഞ്ച്വറി നഷ്ടം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു

ഇന്ത്യ എയ്ക്ക് വേണ്ടി തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ചിരിക്കുകയാണ് ക്യാപ്റ്റൻ റിഷഭ് പന്ത്

വരവറിയിച്ച് റിഷഭ് പന്ത്, പത്ത് റണ്‍സകലെ സെഞ്ച്വറി നഷ്ടം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പൊരുതുന്നു
dot image

ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റില്‍ ഇന്ത്യ എ വിജയത്തിനായി പൊരുതുന്നു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 275 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെന്ന നിലയിലാണുള്ളത്. ഓരോ റണ്‍സ് വീതമെടുത്ത് മാനവ് സുതാറും അന്‍ഷുല്‍ കാംബോജുമാണ് ക്രീസില്‍.

നാല് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ റിഷഭ് പന്തിന്‍റെയും ആയുഷ് ബദോനിയുടെയും തനുഷ് കൊടിയാന്‍റെയും വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യ എയ്ക്ക് വേണ്ടി തകർപ്പൻ ഇന്നിങ്സ് കാഴ്ചവെച്ച് വരവറിയിച്ചിരിക്കുകയാണ് ക്യാപ്റ്റൻ റിഷഭ് പന്ത്. പത്ത് റൺസകലെയാണ് പന്തിന് സെഞ്ച്വറി നഷ്ടമായത്.

ക്യാപ്റ്റൻ റിഷഭ് പന്ത് 113 പന്തില്‍ 11 ഫോറും നാലു സിക്സും സഹിതം 90 റണ്‍സുമായി പൊരുതിയ പന്തിനെ ടിയാന്‍ വാന്‍ വൂറനാണ് പുറത്താക്കിയത്. പിന്നാലെ 34 റണ്‍സെടുത്ത ആയുഷ് ബദോനിയെയും മടക്കി വൂറന്‍ ഇന്ത്യയെ ഇരട്ടപ്രതിരോധത്തിലാക്കി. മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ജയത്തിലേക്ക് ഇന്ത്യക്കിനിയും 59 റണ്‍സ് കൂടി വേണം.

Content Highlights: Rishabh Pant announces super comeback with explosive 90 vs South Africa A

dot image
To advertise here,contact us
dot image