'കേരളത്തിൽ അതിദാരിദ്ര്യമില്ല എന്ന് പറയാൻ ഒരു സൂപ്പർ നടിയെയും കിട്ടിയില്ലേ?'; വിമർശനവുമായി ജോയ് മാത്യു

അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു

'കേരളത്തിൽ അതിദാരിദ്ര്യമില്ല എന്ന് പറയാൻ ഒരു സൂപ്പർ നടിയെയും കിട്ടിയില്ലേ?'; വിമർശനവുമായി ജോയ് മാത്യു
dot image

സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയിൽ വനിതാ താരങ്ങളെ അതിഥികളായി ക്ഷണിക്കാത്തതിൽ വിമർശിച്ച് നടൻ ജോയ് മാത്യു. സർക്കാർ ക്ഷണിച്ച നടൻമാർ സൂപ്പർ ആണെന്നും അതി ദാരിദ്ര്യമില്ല എന്ന് പറയാൻ ഒരു സൂപ്പർ നടിയെയും കിട്ടിയില്ലേ എന്നാണ് അദ്ദേഹം ചോദ്യം. നാട്ടിൽ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു കുറിപ്പ് പങ്കുവെച്ചത്.

'കമൽ ഹാസൻ, മമ്മുട്ടി, മോഹൻലാൽ എല്ലാവരും സൂപ്പർ എന്നിട്ടും സ്ത്രീ ശാക്തീകരണം നടന്ന കേരളത്തിൽ അതി ദാരിദ്ര്യമില്ല എന്ന് പറയാൻ ഒരു സൂപ്പർ സ്ത്രീയെയും കിട്ടിയില്ലേ? മലയാളത്തിൽ നടികൾക്ക് അത്ര ദാരിദ്ര്യമോ? നാട്ടിൽ അതിദാരിദ്ര്യമല്ല, ദരിദ്രജനതയാണുള്ളത് മൊയലാളീ', ജോയ് മാത്യു കുറിച്ചു.

അതേസമയം, അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. ഇന്ന് വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി അതിദാരിദ്ര്യ മുക്ത സംസ്ഥാനം പ്രഖ്യാപനം നടത്തിയിരുന്നു. സമാന പ്രഖ്യാപനം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് മുഖ്യമന്ത്രി നടത്തും. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കിയത് നവകേരള സൃഷ്ടിയിലെ നാഴികക്കല്ലാണെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ പറഞ്ഞു.

Content Highlights: Joy Mathew criticised governments poverty event

dot image
To advertise here,contact us
dot image