'കാക്കനാട് പോയി വിളിച്ച് കൂവിയാൽ ഒരു ഫ്ലാറ്റിൽ നിന്ന് മൂന്ന് പുതുമുഖ നടിമാരെങ്കിലും വരും,' നിഖില വിമൽ

ഞാൻ അടുത്ത കാലത്താണ് കൊച്ചിയിലേക്ക് വന്നത്. പണിയില്ലെങ്കിൽ അപ്പോൾ തന്നെ ഞാൻ നാട്ടിൽ പോകും

'കാക്കനാട് പോയി വിളിച്ച് കൂവിയാൽ ഒരു ഫ്ലാറ്റിൽ നിന്ന് മൂന്ന് പുതുമുഖ നടിമാരെങ്കിലും വരും,' നിഖില വിമൽ
dot image

മലയാള സിനിമയിൽ പുതുമുഖ നടിമാർ നിലനിൽകാത്തിന്റെ കാരണം തന്നോട് അടുത്തിടെ ഒരാൾ ചോദിച്ചിരുന്നുവെന്നും അതിന് നൽകിയ മറുപടിയും പങ്കുവെച്ച് നിഖില വിമൽ. ഒരു പുതുമുഖ നടിയ്ക്ക് ആദ്യ സിനിമ കിട്ടിയതിന് ശേഷം പിന്നീടുള്ള സിനിമകൾ ലഭിക്കാൻ പാടാണെന്നും കാശ് കൂടുതൽ ചോദിക്കുമ്പോൾ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരുമെന്നും നടി പറഞ്ഞു. കാക്കനാട് പോയി വിളിച്ച് കൂവിയാൽ ഒരു ഫ്ലാറ്റിൽ നിന്ന് കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇപ്പോൾ ഇറങ്ങി വരുമെന്നും നിഖില കൂട്ടിച്ചേർത്തു. പെണ്ണ് കേസ് എന്ന നടിയുടെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിഐടി ടോക്ക്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അടുത്തിടെ ഇവിടുത്തെ പ്രമുഖനായ ഒരാൾ എന്നോട് ചോദിച്ചതാണ് എന്തുകൊണ്ടാണ് മലയാള സിനിമയിൽ നടിമാർ നിലനിൽക്കാത്തത് എന്ന്? പണ്ടുള്ള നടിമാരൊക്കെ ഒരുപാട് സിനിമകൾ ചെയ്തിരുന്നുവല്ലോയെന്ന്. ഇക്കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു, 'നിങ്ങൾ വിളിച്ചുകൊണ്ട് വന്ന് ആദ്യത്തെ സിനിമ കൊടുക്കും, അതായത് ആദ്യം ഒരു പുതുമുഖ നടിയെ ഇൻട്രൊഡ്യൂസ് ചെയ്യും. പിന്നീട് ആ നടി രണ്ടാമത്തെ സിനിമ എങ്ങനെയൊക്കയോ സ്ട്ര​ഗിൾ ചെയ്ത് ചെയ്യും. പിന്നെ മൂന്നാമത്തെ സിനിമ വരുമ്പോൾ അവർ സ്വാഭാവികമായി കാശ് കൂട്ടി ചോ​ദിക്കും. അത് നിങ്ങൾക്ക് ഇഷ്ടമാകില്ല. അപ്പോൾ അവർ അടുത്ത പുതുമുഖ നടിയെ കൊണ്ടുവരും. മറ്റുള്ളവർ ഇവിടെ സ്ട്ര​ഗിൾ ചെയ്യും.

സത്യമായിട്ടും, കാക്കനാട് പോയി വിളിച്ച് കൂവി കഴിഞ്ഞാൽ ഒരു ഫ്ലാറ്റിൽ നിന്നും കുറഞ്ഞത് മൂന്ന് പുതുമുഖ നടിമാരെങ്കിലും ഇറങ്ങി വരും.

ഭയങ്കര സ്ട്ര​ഗിളാണ്. എല്ലാവരും വിചാരിക്കുന്നത് പോലെയൊരു കാര്യമല്ല അത്. പലരും നിലനിൽക്കുന്നത് ഇൻഫ്ലൂവൻസർ, മാർക്കറ്റിങ്ങൊക്കെ ഉള്ളതുകൊണ്ടാണ്. അല്ലെങ്കിൽ എന്ത് ചെയ്യും? അപ്പോഴും ഇൻഫ്ലൂവൻസറാകണോ ആക്ടറാകണോയെന്ന സ്ട്ര​ഗിളും നിങ്ങൾക്ക് വരും. സിനിമ ലഭിക്കാൻ വേണ്ടി കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്യട്ടേയെന്ന് ആരെങ്കിലും ചോദിച്ചാൽ വേണ്ടെന്നാണ് ഞാൻ പറയാറ്. മൂന്ന്- നാല് സിനിമകൾ കൂടി ചെയ്തതിന് ശേഷം മാത്രം അതേ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും പറയും. അല്ലാത്തപക്ഷം കൊച്ചിയിൽ വന്ന് നിന്നാൽ സ്ട്ര​ഗിൾ ചെയ്യേണ്ടി വരും. ഞാൻ അടുത്ത കാലത്താണ് കൊച്ചിയിലേക്ക് വന്നത്. പണിയില്ലെങ്കിൽ അപ്പോൾ തന്നെ ഞാൻ നാട്ടിൽ പോകും. ആറ് കൊല്ലം മുമ്പാണ് ഞാൻ കൊച്ചിയിലേക്ക് ഷിഫ്റ്റായത്,' നിഖില വിമൽ പറഞ്ഞു.

Content Highlights: Nikhila Vimal opens up about the challenges faced by new actresses in cinema

dot image
To advertise here,contact us
dot image