

മോഹൻലാൽ നായകനായെത്തിയ പ്രജ എന്ന ചിത്രത്തിലെ 'ചന്ദനമണി സന്ധ്യകളുടെ' എന്ന ഗാനം ഇപ്പോഴും ട്രെൻഡിങ്ങാണ്. ഈ പാട്ട് കേട്ടാൽ ഡാൻസ് ചെയ്യാത്തവർ ആരും തന്നെയില്ല. ആ ഗാനരംഗത്തിൽ മോഹൻലാലിനൊപ്പം ചുവടുവച്ച നടി മലയാളികളുടെ ഒന്നടങ്കം മനം കവർന്നിരുന്നു. ഇപ്പോഴിതാ ആ നടി ഏറെ നാളുകൾക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. നടി റവാലിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തിരുപ്പതി ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു നടി.
ഇപ്പോൾ 25 വർഷത്തോളമായി റവാലി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിട്ട്. എന്നാൽ വീഡിയോയിലുള്ള റവാലിയെ കണ്ടിട്ട് മനസിലാകുന്നേയില്ല എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. നന്നായി വണ്ണം വച്ചാണ് റവാലിയെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നടി ആകെ മാറി പോയിരിക്കുന്നുവെന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റുകൾ ഇടുന്നത്.
2011ൽ സിനിമാ ജീവിതം ഉപേക്ഷിച്ച റവാലിയെ പിന്നെ അധികം ആരും കണ്ടിട്ടില്ല. 2007ലാണ് റവാലി നീലി കൃഷ്ണ എന്നയാളെ വിവാഹം കഴിക്കുന്നത്. പിന്നെ ഇടയ്ക്ക് വീണ്ടും ചില തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. ശേഷം 2011ലാണ് അവർ അവസാനമായി സ്ക്രീനിൽ എത്തുന്നത്. ജഡ്‌ജ്മെന്റ്, മിസ്റ്റർ ആൻഡ് മിസിസ്, ദേവരാഗം എന്നീ മലയാള സിനിമകളിലു റവാലി അഭിനയിച്ചിട്ടുണ്ട്.
Content Highlights: Actress Rauli appear in front of camera after long