
നടൻ വിക്രമിന്റെ മകനാണ് ധ്രുവ് വിക്രം. 2019 ൽ അർജുൻ റെഡ്ഢിയുടെ റീമേക്ക് ആയ ആദിത്യ വർമയിലൂടെയാണ് ധ്രുവ് സിനിമയിലേക്ക് എത്തുന്നത്. മാരി സെൽവരാജ് ചിത്രം ബൈസൺ ആണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ധ്രുവിന്റെ ചിത്രം. ഇപ്പോഴിതാ നെപ്പോട്ടിസത്തെക്കുറിച്ച് മനസുതുറക്കുകയാണ് ധ്രുവ് വിക്രം.
താൻ ഒരു സ്റ്റാർ കിഡ് ആണെന്ന കാര്യം അംഗീകരിക്കുന്നു എന്ന് ധ്രുവ് പ്രതികരിച്ചു. 'ഞാൻ ഒരു സ്റ്റാർ കിഡ് ആണെന്നും അത് വഴി അവസരങ്ങൾ കിട്ടുന്നെന്നും ഞാൻ അംഗീകരിക്കുന്നു. പക്ഷേ ആളുകൾ എന്നെ സ്വീകരിക്കുന്നതിനും സ്നേഹിക്കുന്നതിനും ഇന്ത്യൻ സിനിമയിൽ ഒരു ഇടം കണ്ടെത്തുന്നതിനും വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ്. അതുവരെ ഞാൻ എന്റെ ജോലി തുടർന്നുകൊണ്ടേയിരിക്കും', ധ്രുവിന്റെ വാക്കുകൾ. അതേസമയം, മികച്ച പ്രതികരണമാണ് ബൈസണ് ലഭിക്കുന്നത്. ചിത്രത്തിലെ ധ്രുവിന്റെ പ്രകടനം ഏറെ ചർച്ചയാകുന്നുണ്ട്. ബോക്സ് ഓഫീസിലും കാര്യമായ ചലനമുണ്ടാക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. ഒരു കബഡി പ്ലേയർ ആയിട്ടാണ് ധ്രുവ് ഈ ചിത്രത്തിൽ എത്തുന്നത്.
പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ചിത്രത്തിന്റെ തമിഴ്നാട് തിയേറ്ററിക്കൽ റൈറ്റ്സ് 15 കോടിയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ടുകൾ. ഒപ്പം 18 കോടി രൂപയ്ക്കാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം വിറ്റുപോയത്. ഇതുകൂടി കൂട്ടുമ്പോൾ റിലീസിനും ഒരു മാസം മുൻപ് തന്നെ ചിത്രം ലാഭം നേടിയിരിക്കുകയാണ്. ഏഴ് കോടിയാണ് സിനിമയുടെ ബജറ്റ് എന്നാണ് റിപ്പോർട്ട്. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.
#Dhruv about Nepotism Question :
— Laxmi Kanth (@iammoviebuff007) October 21, 2025
"It's true that I'm a Star kid & I'm able to get opportunities..✌️ But I'm willing to do whatever it takes for the people to accept me, to Love me & find a place in Indian cinema..❣️ Until then I'll continue to work.."🤝pic.twitter.com/i0tOwa3HgM
ചിത്രത്തിന് സംഗീതം നൽകുന്നത് നിവാസ് കെ പ്രസന്നയാണ്. ഏഴിൽ അരസ് ആണ് ഛായാഗ്രഹണം. ആർട്ട് കുമാർ ഗംഗപ്പൻ, എഡിറ്റിങ് ശക്തികുമാർ. കോസ്റ്റ്യൂം ഏകൻ ഏകംബരം. ആക്ഷൻ ദിലീപ് സുബ്ബരായൻ.
Content Highlights: Dhruv Vikram about Nepotism