
കാണികളെ ഇളക്കി മറിച്ച് മോഹൻലാലിന്റെ ഒരു മെലഡി ഗാനം. തുടരും സിനിമയിലെ 'കണ്മണി പൂവേ' എന്ന ഗാനമാണ് നടൻ വേദിയിൽ പാടിയത്. കുറച്ച് കഴിഞ്ഞപ്പോൾ കാണികളും അദ്ദേഹത്തിന് ഒപ്പം പാടാൻ തുടങ്ങി. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വീഡിയോയാണ് ട്രെൻഡിങ്. ഖത്തറിൽ നടന്ന ഹൃദയപൂർവം മോഹൻലാൽ എന്ന പരിപാടിയിലാണ് നടൻ ഗാനം ആലപിച്ചത്.
'എന്നാലും എന്റെ ലാലേട്ടാ…', 'എന്ത് ഭംഗിയായിട്ടാണ് അദ്ദേഹം പാടുന്നത്', 'കണ്ടിട്ട് തന്നെ രോമാഞ്ചം വരുന്നു', 'പുള്ളി പണ്ടേ പറഞ്ഞിട്ടുണ്ട് ഒരറ്റത്ത് നിന്ന് കത്തിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ല എന്ന്', 'അദ്ദേഹം ആറാടുകയാണ്', 'ഇത് അയാളുടെ കാലമല്ലേ', എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
അതേസമയം, 2025 മോഹൻലാലിന് ഭാഗ്യവർഷമായി മാറിയിരിക്കുകയാണ്. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം അഞ്ചു വമ്പൻ വിജയങ്ങളാണ് മോഹൻലാൽ ഇതുവരെ നേടിയിരിക്കുന്നത്. കണക്കുകൾ പരിശോധിക്കുമ്പോൾ മോഹൻലാലിന്റെ കേരള ബോക്സ് ഓഫീസിലെ ഇതുവരെയുള്ള നേട്ടം 250 കോടിയിലധികമാണ്. എമ്പുരാൻ, തുടരും, ഹൃദയപൂർവം എന്നീ പുത്തൻ റിലീസിന് പുറമേ ഛോട്ടാ മുംബൈ, രാവണപ്രഭു സിനിമകൾ വീണ്ടും തിയേറ്ററിൽ മോഹൻലാലിന്റേതായി റീ റിലീസ് ചെയ്തിട്ടുണ്ട്.
Content Highlights: Mohanlal singing on stage show video went viral