

നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ചിത്രത്തിൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും കാമിയോ വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ജയിലർ ആദ്യ ഭാഗത്തിൽ മോഹൻലാലിന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്ന ജിഷാദ് ഷംസുദ്ധീൻ ഇൻസ്റ്റയിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാവുന്നത്.
മോഹൻലാലും രജനിയും ഷാരുഖ് ഖാനും ശിവരാജ് കുമാറും ഒരു ജീപ്പിൽ യാത്ര ചെയ്യുന്ന എഐ ചിത്രമാണ് ജിഷാദ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'കണ്ടിപ്പാ ഇരുക്കും' എന്ന ക്യാപ്ഷനോടെയാണ് ജിഷാദ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സിനിമയിൽ ഷാരൂഖ് ഖാനും മോഹൻലാലും രജനിയും ശിവരാജ് കുമാറും ഒരുമിച്ച് ഒരു സീനിൽ എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. അഞ്ച് ദിവസത്തെ ഡേറ്റ് ആണ് ജയിലർ 2 വിനായി ഷാരൂഖ് അനുവദിച്ചിരിക്കുന്നത് എന്നാണു റിപ്പോർട്ട്.
ഷാരൂഖിന്റെ ഭാഗങ്ങൾ മാർച്ചിൽ ആരംഭിക്കുമെന്നും ഇതാകും ജയിലർ 2 വിന്റെ അവസാന ഷെഡ്യൂൾ എന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ചിത്രത്തിൽ ഷാരൂഖ് ഉണ്ടെന്ന് വെളിപ്പെടുത്തിയത്. ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല.
Instagram Story of #Jailer2 Costume Designer #JishadShamsudeen 🔥 💥 👑 pic.twitter.com/oKw9IMbmwA
— 𓀠 (@Worship_SRK) March 5, 2026
ആദ്യ ഭാഗത്തിലെ പ്രതിനായകനായി എത്തിയ വിനായകൻ രണ്ടാം ഭാഗത്തിലുമുണ്ടെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. അതുപോലെ തന്നെ വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും. ആഗോള ബോക്സ് ഓഫീസ് കളക്ഷനായി 600 കോടിയിലധികമാണ് ആദ്യ ഭാഗം നേടിയത്.
Content Highlights: Mohanlal, rajinikanth and shahrukh khan to appear together in jailer 2 climax hints mohanlal's costume designer jishad shamsudeen