
റോബോ ശങ്കറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ കാർത്തി. മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നുവെന്നും ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയെന്നും നടൻ കുറിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് നടൻ അനുശോചനം അറിയിച്ചത്.
It aches to see how destructive choices over time can erode health. A great talent gone too soon. My deepest condolences to his family and fans. #RoboShankar
— Karthi (@Karthi_Offl) September 18, 2025
'കാലങ്ങളോളം നീണ്ടു നിൽക്കുന്ന ചില മോശം ശീലങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു…ഒരു മികച്ച പ്രതിഭ വളരെ പെട്ടെന്ന് പോയി…റോബോ ശങ്കറിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം രേഖപ്പടുത്തുന്നു', കാർത്തി കുറിച്ചു. തമിഴ് സിനിമ ലോകം വളരെ ഞെട്ടലോടെയാണ് റോബോ ശങ്കറിന്റെ മരണവാർത്ത അറിഞ്ഞത്. ഒട്ടനവധി താരങ്ങൾ നടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എത്തുന്നുണ്ട്.
ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗിനിടെയാണ് റോബോ ശങ്കർ ബോധരഹിതനായി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കരൾ, വൃക്ക എന്നിവ തകരാറിലാണെന്ന് കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. ഇന്ന് രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു നടൻ. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം.
Content Highlights: Actor Karthi expresses condolences on the demise of Robo Shankar