
വിജയ് ആരാധകർക്ക് മറക്കാനാകാത്ത ഗാനങ്ങളാണ് വേട്ടൈക്കാരനിലേത്. വിജയ് ആന്റണി ഈണം നൽകിയ സിനിമയിലെ ഗാനങ്ങൾ എല്ലാം ഇന്നും പ്രേക്ഷകപ്രിയങ്കരമാണ്. ചിത്രത്തിലെ വിജയ്‌യുടെ ഇൻട്രോ സോങ് ആയ 'നാൻ അടിച്ചാ തങ്കമാട്ടേൻ' എന്ന ഗാനം കേരളത്തിൽ ഉൾപ്പെടെ വലിയ ഓളമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഈ ഗാനത്തിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് ആന്റണി. ആ ഗാനം ശങ്കർ മഹാദേവനെകൊണ്ട് പാടിച്ചാലോ എന്ന് വിജയ് സാർ ആണ് പറയുന്നതെന്ന് വിജയ് ആന്റണി പറഞ്ഞു. അപാര മ്യൂസിക് ടേസ്റ്റ് ഉള്ള ആളാണ് വിജയ് എന്നും അദ്ദേഹം പറഞ്ഞു.
'ഒന്ന് ഒന്നര മണിക്കൂർ കൊണ്ടാണ് ശങ്കർ മഹാദേവൻ 'നാൻ അടിച്ചാ തങ്കമാട്ടേൻ പാടിയത്'. ആ പാട്ട് മറ്റാരും പാടിയാലും ആ എനർജിയെ മാച്ച് ചെയ്യാൻ പറ്റില്ല അതുകൊണ്ട് ശങ്കർ മഹാദേവനെകൊണ്ട് പാടിച്ചാലോ എന്ന് വിജയ് സാർ ആണ് പറയുന്നത്. വിജയ് സാറിന്റെ മ്യൂസിക് ടേസ്റ്റ് അപാരമാണ്. 'ഒരു ചിന്ന താമര' എന്ന ഗാനം സുചിത്രയെക്കൊണ്ട് പാടിക്കാം എന്ന് പറഞ്ഞതും വിജയ് സാർ ആണ്. വേലായുധത്തിലും വേട്ടൈക്കാരനിലും എന്നെ മ്യൂസിക് ഡയറക്‌ടർ ആയി തിരഞ്ഞെടുത്തത് വിജയ് സാർ ആണ്', വിജയ് ആന്റണിയുടെ വാക്കുകൾ.
"@actorvijay sir gave the suggestion to Put Shankar M & Suchitra voice for Vetttaikkaran songs. Given input for 'EnUchi' surrr slang🎶. Vijay sir only suggested me for #Vetttaikkaran & #Velayudham. He perfectly assembles MD for every film👌"
— AmuthaBharathi (@CinemaWithAB) September 18, 2025
- #VijayAntony pic.twitter.com/v5YaBqz0YH
വേട്ടൈക്കാരൻ, വേലായുധം എന്നീ വിജയ് ചിത്രങ്ങൾക്ക് സംഗീതം നൽകിയത് വിജയ് ആന്റണി ആയിരുന്നു. രണ്ട് സിനിമകളിലെ ഗാനങ്ങളും വലിയ തരംഗമായിരുന്നു. അതേസമയം, ശക്തി തിരുമകൻ ആണ് ഇനി പുറത്തിറങ്ങാനുള്ള വിജയ് ആന്റണി ചിത്രം. അരുൺ പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കണ്ണൻ, കൃഷ് ഹസ്സൻ, വാഗൈ ചന്ദ്രശേഖർ, സെൽ മുരുകൻ, തൃപ്തി രവീന്ദ്ര, കിരൺ, റിനി ബോട്ട്, റിയ ജിത്തു തുടങ്ങിയവരും സിനിമയിലുണ്ട്. വിജയ് ആന്റണി ഫിലിം കോർപ്പറേഷന്റെ ബാനറിൽ ആന്റണി തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. ചിത്രം നാളെ പുറത്തിറങ്ങും.
content highlights: Vijay Antony about Vijay's music taste