ലോകേഷ് ഔട്ട്, അടുത്തത് കാർത്തിക് സുബ്ബരാജോ അതോ പ്രദീപ് രംഗനാഥനോ?; ആരാകും ഇനി രജനി-കമൽ ചിത്രം ഒരുക്കുക?

പ്രദീപ് രംഗനാഥൻ ആണ് ഈ ചിത്രത്തിന്റെ സംവിധായക സ്ഥനത്തേക്ക് ഉയർന്ന് കേൾക്കുന്ന ആദ്യ പേര്

ലോകേഷ് ഔട്ട്, അടുത്തത് കാർത്തിക് സുബ്ബരാജോ അതോ പ്രദീപ് രംഗനാഥനോ?; ആരാകും ഇനി രജനി-കമൽ ചിത്രം ഒരുക്കുക?
dot image

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ഇരുവരെയും ഒരു ഫ്രെയിമിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനത്തിൽ ഇരുവരും ഒന്നിച്ച് സിനിമ ചെയ്യുമെന്ന റിപ്പോർട്ടുകൾ നേരെത്തെ എത്തിയിരുന്നു. എന്നാൽ ചിത്രത്തിൽ നിന്ന് ലോകേഷ് കനകരാജ് പുറത്തായി എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം വന്നിരുന്നു. ഇപ്പോഴിതാ നിരവധി സംവിധായകരുടെ പേരാണ് ഇതിന് പിന്നാലെ ഉയർന്ന് കേൾക്കുന്നത്.

പ്രദീപ് രംഗനാഥൻ ആണ് ഈ ചിത്രത്തിന്റെ സംവിധായക സ്ഥനത്തേക്ക് ഉയർന്ന് കേൾക്കുന്ന ആദ്യ പേര്. ലവ് ടുഡേ, കോമാളി തുടങ്ങിയ സിനിമകൾ ഒരുക്കിയ പ്രദീപ് തുടർച്ചയായി രണ്ട് 100 കോടി സിനിമകൾ ആണ് പ്രേക്ഷകർക്ക് നൽകിയത്. നേരത്തെ രജനികാന്തിനെ വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നും പ്രദീപ് വെളിപ്പെടുത്തിയിരുന്നു. കാർത്തിക് സുബ്ബരാജ്, വെങ്കട്ട് പ്രഭു, അറ്റ്ലീ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്. അതേസമയം, ഗൗതം മേനോന് ഒരു അവസരം കൊടുക്കണമെന്നും ആരാധകർ എക്സിലൂടെ പറയുന്നുണ്ട്. ഗൗതം മേനോന്റെ സ്റ്റൈലിഷ് ഫ്രെയിമുകളിൽ കമൽ ഹാസനെയും രജനികാന്തിനെയും കാണാൻ ആഗ്രഹമുണ്ടെന്നും പലരും കുറിക്കുന്നുണ്ട്.

കമൽ ഹാസനുമായി ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുന്നുണ്ടെന്നും എന്നാൽ ആ സിനിമയുടെ സംവിധായകനെ ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. 'അടുത്തത് രാജ്കമൽ ഫിലിംസിനും റെഡ് ജയന്റ് മൂവീസിനും ചേർത്ത് ഒരു സിനിമ ചെയ്യാൻ പോകുകയാണ്. ആ സിനിമയുടെ സംവിധായകൻ ഇതുവരെ ഫിക്സ് ആയിട്ടില്ല. കമലിനൊപ്പം വീണ്ടും ഒരുമിച്ച് അഭിനയിക്കണമെന്നുള്ളത് എന്റെ ആഗ്രഹമാണ്. പക്ഷെ അതിന് അനുയോജ്യമായ കഥയും കഥാപാത്രങ്ങളും കിട്ടണം. അദ്ദേഹത്തിനൊപ്പം വീണ്ടും ഒന്നിക്കാനുള്ള പ്ലാൻ ഉണ്ട് പക്ഷെ ഇനിയും കഥയും കഥാപാത്രവും സംവിധായകനും ഒന്നും ഫിക്സ് ആയിട്ടില്ല', രജനികാന്തിന്റെ വാക്കുകൾ.

ഇതോടെ ലോകേഷ് കനകരാജ് ഈ സിനിമയിൽ നിന്ന് ഔട്ട് ആയോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. കൂലിയുടെ പരാജയമാണോ ഈ സിനിമയിൽ നിന്ന് ലോകേഷിനെ ഒഴിവാക്കാൻ കാരണമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. ആഗോള തലത്തിൽ 500 കോടിയ്ക്കും മുകളിൽ സിനിമ നേടിയെങ്കിലും പലയിടത്തും ചിത്രം ആവറേജിൽ ഒതുങ്ങേണ്ടി വന്നു. നിറയെ ട്രോളുകളാണ് സിനിമയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. സിനിമയിലെ ക്ലൈമാക്സ് സീനാണ് ഏറെ വിമർശിക്കപ്പെടുന്നത്.

content highlights: Who will be the director of Rajini-Kamal film?

dot image
To advertise here,contact us
dot image