നാടകീയതകള്‍ക്കൊടുവില്‍ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍; വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു

യുഎഇയെ പാകിസ്താന്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സൂപ്പര്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങിയത്

നാടകീയതകള്‍ക്കൊടുവില്‍ പാകിസ്താന്‍ സൂപ്പര്‍ ഫോറില്‍; വീണ്ടുമൊരു ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുന്നു
dot image

വിവാദങ്ങള്‍ക്കിടെ വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടം. ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ ഘട്ടത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും നേര്‍ക്കുനേര്‍ വരുന്നത്. സെപ്റ്റംബര്‍ 21 ഞായറാഴ്ചയാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം അരങ്ങേറുന്നത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുഎഇയെ പാകിസ്താന്‍ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സൂപ്പര്‍ പോരാട്ടത്തിന് വീണ്ടും കളമൊരുങ്ങിയത്. യുഎഇക്കെതിരായ മത്സരത്തില്‍ പാകിസ്താന്‍ 41 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ സൂപ്പര്‍ ഫോറിലേക്ക് കടക്കുന്ന ടീമായി പാകിസ്താന്‍ മാറി.

അതേസമയം ഇന്ന് ഏഷ്യാ കപ്പില്‍ നിര്‍ണായക മത്സരം നടക്കാനിരിക്കുകയാണ്. ശ്രീലങ്ക ഇന്ന് അഫ്ഗാനിസ്ഥാനെയാണ് നേരിടുന്നത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ആരെല്ലാം അവസാന നാലില്‍ എത്തുമെന്ന് വ്യക്തത വരും.

Content Highlights: Asia Cup 2025: Pakistan beat UAE by 41 runs to set-up clash with India on Sunday

dot image
To advertise here,contact us
dot image