ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് പിൻവലിച്ച് ഒമാൻ

ഇന്ത്യ, നേപ്പാള്‍, തുര്‍ക്കി, ഓസ്ട്രേലിയ, പ്യൂര്‍ട്ടോ റിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുളള ഇറക്കുമതി വിലക്കാണ് ഒമാന്‍ ഭരണകൂടം പിൻവലിച്ചത്

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് പിൻവലിച്ച് ഒമാൻ
dot image

ഒമാൻ : ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷികളും അനുബന്ധ ഉല്‍പ്പന്നങ്ങളും രാജ്യത്ത് എത്തിക്കുന്നതിനായുള്ള വിലക്ക് പിൻവലിച്ച് ഒമാൻ. ഇന്ത്യ, നേപ്പാള്‍, തുര്‍ക്കി, ഓസ്ട്രേലിയ, പ്യൂര്‍ട്ടോ റിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുളള ഇറക്കുമതി വിലക്കാണ് ഒമാന്‍ ഭരണകൂടം പിൻവലിച്ചത്. പുതിയ ഉത്തരവ് പ്രകാരം ഇവിടങ്ങളില്‍ നിന്നുള്ള കോഴികളെയും പക്ഷികളെയും ഇനി മുതല്‍ ഒമാനിലേക്ക് ഇറക്കുമതി ചെയ്യാനാകും.

ജീവനുള്ള പക്ഷികള്‍ക്ക് പുറമെ മാംസം ഉള്‍പ്പെടെയുളള മറ്റ് ഉല്‍പ്പന്നങ്ങളും എത്തിക്കുന്നതിന് തടസമില്ലെന്ന് വിവിധ വകുപ്പുകളുടെ മന്ത്രിതല പ്രമേയം വ്യക്തമാക്കി.കേരളത്തില്‍ നിന്ന് നേരത്തെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഒമാനിലേക്ക് കയറ്റുമതി ചെയ്തിരുന്നു. മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ധാരാളമായി ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് എത്തിച്ചിരുന്നു. നിരോധനം നീങ്ങിയ സാഹചര്യത്തല്‍ കേരളത്തില്‍ നിന്നടക്കം കോഴികളും മാംസവും ഇനി ധാരാളമായി ഒമാനില്‍ എത്തുമെന്നാണ് വിലയിരുത്തൽ.

വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്തിന്റെ ശുപാര്‍ശകളുടെ കൂടി അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിച്ചുകൊണ്ടുള്ള പുതിയ ഉത്തരവ്. കൂടുല്‍ പക്ഷികളും ഉല്‍പ്പന്നങ്ങളും രാജ്യത്ത് എത്താനുള്ള സാധ്യത മുന്നില്‍ കണ്ട് ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കും തുടക്കം കുറിച്ചു. ആവശ്യമായ എല്ലാ മൃഗാരോഗ്യ സാഹചര്യങ്ങളും പാലിച്ചുകൊണ്ടാണ് വിലക്ക് നീക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.

Content Highlight : Oman has lifted the ban on importing birds.

dot image
To advertise here,contact us
dot image