
ഭക്ഷണം കഴിക്കാതെ ഒരു ദിവസം മുന്നോട്ട് പോകുക എന്നത് ഭൂരിഭാഗം മനുഷ്യരെയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഭക്ഷണത്തിന് പകരം എഞ്ചിന്‍ ഓയില്‍ കുടിച്ച് നിങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റുമോ? സാധാരണ മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാണ്. എന്നാല്‍ 30 വര്‍ഷമായി എഞ്ചിന്‍ ഓയില്‍ കുടിച്ചു ജീവിക്കുന്ന ഒരു കര്‍ണാടക സ്വദേശിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റിലൂടെയാണ് അയാള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
'ഓയില്‍ കുമാര്‍' എന്നാണ് അദ്ദേഹത്തെ ആളുകള്‍ വിളിക്കുന്നത്. 30 വര്‍ഷത്തിലേറെയായി അദ്ദേഹത്തിന്റെ ഭക്ഷണക്രമത്തില്‍ എഞ്ചിന്‍ ഓയില്‍ മാത്രമേയുള്ളു. ഇയാള്‍ ഒരു ദിവസം ഏകദേശം ഏഴ് മുതല്‍ എട്ട് ലിറ്റര്‍ വരെ എഞ്ചിന്‍ ഓയില്‍ കുടിക്കുമെന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നത്. ഓയിലിനൊപ്പം ചായയും കുടിക്കാറുണ്ടെന്നും അയാള്‍ പറയുന്നു. വീഡിയോയില്‍ ആളുകള്‍ അയാള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ അത് നിരസിക്കുന്നതും കാണാന്‍ സാധിക്കും. വര്‍ഷങ്ങളായി അദ്ദേഹം എന്‍ഞ്ചിന്‍ ഓയില്‍ കുടിക്കുന്നുണ്ടെങ്കിലും ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നും നേരിട്ടില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. ദൈവീക പിന്തുണ കൊണ്ടാണ് താന്‍ ജീവിച്ചിരിക്കുന്നതെന്നാണ് അയാളുടെ വാദം.
എഞ്ചിന്‍ ഓയില്‍ ശരീരത്തിന് വളരെ ദോഷകരമായ ഒന്നാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്‍ഞ്ചിന്‍ ഓയിലിന്റെ മണം ശ്വസിക്കുന്നതും പോലും ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
എഞ്ചിന്‍ ഓയില്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചാല്‍ പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് കെമിക്കല്‍ ന്യൂമോണൈറ്റിസ്. എണ്ണ ശ്വാസകോശത്തിലേക്ക് പ്രവേശിക്കുന്നതിലൂടെ ഉണ്ടാകുന്ന വീക്കം, ശ്വാസ കോശകലകള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ തുടങ്ങിയവയ്ക്കാണ് കെമിക്കല്‍ ന്യൂമോണൈറ്റിസ് എന്ന് പറയുന്നത്. ശ്വാസം മുട്ട് ഉണ്ടാകുന്നതിലൂടെ ന്യുമോണിയ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
കൂടാതെ തുടര്‍ച്ചയായ ചുമ, ശ്വാസതടസ്സം, തുടങ്ങിയ മരണകാരണമായ മാരക രോഗങ്ങള്‍ക്കും ഇത് ഇടയാക്കും. എഞ്ചിന്‍ ഓയില്‍ കുടിക്കുമ്പോള്‍ വായ, തൊണ്ട, ആമാശയം എന്നിവയ്ക്ക് പൊള്ളലേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. തുടര്‍ച്ചയായി എഞ്ചിന്‍ ഓയില്‍ കുടിക്കുന്നതിലൂടെ ദഹനനാളത്തില്‍ അള്‍സര്‍, ദ്വാരങ്ങള്‍ അല്ലെങ്കില്‍ വിട്ടുമാറാത്ത അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കരളിനെയും വൃക്കയെയും ദോഷകരമായി ബാധിക്കാുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Content Highlights: Karnataka Man Doesn’t Eat Food Drinks Motor Oil