ചരക്ക് നീക്കത്തിനായി ഡ്രോണുകൾ; പുതിയ ചരിത്രം കുറിച്ച് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം

350 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്

ചരക്ക് നീക്കത്തിനായി ഡ്രോണുകൾ; പുതിയ ചരിത്രം കുറിച്ച് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം
dot image

ഫുജൈറ: ചരക്ക് നീക്കത്തിനായി ഡ്രോണുകൾ ഉപയോഗിച്ച് ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളം പുതിയ ചരിത്രം കുറിച്ചു. വിമാനത്താവളത്തിൽ നിന്ന് കടലിൽ നങ്കൂരമിട്ട കപ്പലിലേക്ക് ഡ്രോൺ വഴി ചരക്ക് എത്തിച്ചാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ്, ഫുജൈറ എയർ നാവിഗേഷൻ സർവീസസ്, ലോഡ് ഓട്ടോണമസ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി.

വിമാനത്താവളങ്ങളിൽ നിന്ന് ഡ്രോൺ ഉപയോഗിച്ചുള്ള ആദ്യ ചരക്ക് നീക്ക പരീക്ഷണങ്ങളിൽ ഒന്നാണിത്. 350 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്.

റോഡ് വഴിയുള്ള ചരക്ക് നീക്കം കുറയ്ക്കുന്നതിനും അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനും ഇതിലൂടെ കഴിയുമെന്ന് അധികൃതർ അറിയിച്ചു. മികച്ച ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ ഫുജൈറയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതുകൂടിയാണ് പുതിയ പദ്ധതി.

Content Highlights: Fujairah International Airport uses drones to move cargo

dot image
To advertise here,contact us
dot image