

തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള നടനാണ് ശിവകാർത്തികേയൻ. എ ആർ മുരുഗദോസ് സംവിധാനത്തിൽ എത്തിയ മദ്രാസിയാണ് നടന്റെ പുതിയ റിലീസ്. ബോളിവുഡിന് മാത്രം സ്വന്തമായിരുന്ന 1000 കോടി ക്ലബ്ബിലേക്ക് അടുത്തിടെയായി മലയാള സിനിമ എൻട്രി നേടിയിരുന്നു. തമിഴ് സിനിമയിൽ നിന്ന് ഇതുവരെ 1000 കോടിയിലേക്ക് എത്തിയിട്ടില്ല. അധികം വൈകാതെ തമിഴ് സിനിമ ഈ നേട്ടത്തിലേക്ക് എത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ശിവകർത്തികേയൻ പറഞ്ഞു. ടിക്കറ്റ് നിരക്ക് ഉയർത്തിയിരുന്നെങ്കിൽ രജനികാന്ത് ചിത്രം ജയിലർ 1000 കോടിയിലേക്ക് എത്തുമായിരുന്നുവെന്നും ശിവകാർത്തികേയൻ പറഞ്ഞു.
'തമിഴ് സിനിമ ആ നേട്ടം കൈവരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ഏതാനും വർഷങ്ങൾക്കുള്ളിൽ 1000 കോടി എന്ന നേട്ടം കൈവരിക്കും.
കഥപറച്ചിലിന്റെ നിലവാരം ഇല്ലാത്തതിനാലോ പാൻ-ഇന്ത്യൻ അല്ലാത്തതിനാലോ പല തമിഴ് സിനിമകൾക്കും 1000 കോടിയിലെത്താൻ കഴിഞ്ഞില്ല.ഗുണനിലവാരത്തിന് പുറമേ ടിക്കറ്റ് വിലയും ഉണ്ട്, നമ്മൾ ബാംഗ്ലൂരിലോ മുംബൈയിലോ ഉള്ളത്രയും തുക ഈടാക്കിയാൽ, ജയിലർ എളുപ്പത്തിൽ 800 - 1000 കോടി കടക്കുമായിരുന്നു. ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നതിന് ഞാൻ അനുകൂലമല്ല. ഞങ്ങളുടെ സിനിമയ്ക്ക് നോർത്ത് ഇന്ത്യയിൽ പ്രചാരം ആവശ്യമാണ്,' ശിവകാർത്തികേയൻ പറഞ്ഞു.
#Sivakarthikeyan about 1000Crs in Kollywood:
— AmuthaBharathi (@CinemaWithAB) September 9, 2025
- I believe Tamil cinema is getting there, and the 1000 Crs would be achieved in few years
- Many Tamil films failed to reach 1000 Crs, either because they lacked the storytelling quality or because it was not pan-Indian
- Apart from… pic.twitter.com/5oPuaJcqGh
.@Siva_Kartikeyan: Apart from the quality of a film, there are other factors to consider, such as TICKET PRICING. I am not in favour of increasing the ticket prices, but if we charged as much as in Bengaluru or Mumbai, then JAILER would have easily crossed 800 CR to 1000 CR. pic.twitter.com/KBxt0oTSiC
— KARTHIK DP (@dp_karthik) September 8, 2025
അതേസമയം ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ശിവകാർത്തികേയൻ ചിത്രം മദ്രാസിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. നിരവധി പരാജയങ്ങൾക്ക് ശേഷം മുരുഗദോസിന്റെ തിരിച്ചുവരവാണ് മദ്രാസി എന്നാണ് അഭിപ്രായങ്ങൾ.ചിത്രം ഇതിനോടകം 50 കോടി ക്ലബിൽ ഇടംപിടിച്ചുകഴിഞ്ഞു. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പോലീസ് വേഷത്തിലാണ് ബിജു മേനോൻ സിനിമയിൽ എത്തുന്നത്.
ശിവകാർത്തികേയൻ്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
content highlights: Sivakarthikeyan says Tamil cinema will soon enter the 1000 crore club