അത് എന്താ ഒരു വില ഇല്ലാത്ത പോലെ, കല്യാണി ആക്ഷൻ ചെയ്‌താൽ എന്താ കുഴപ്പം? വൈറലായി പഴയ വീഡിയോ

കളിയാക്കിയവർക്കുള്ള മറുപടി ലോകയിലൂടെ നൽകി കല്യാണി പ്രിയദർശൻ

അത് എന്താ ഒരു വില ഇല്ലാത്ത പോലെ, കല്യാണി ആക്ഷൻ ചെയ്‌താൽ എന്താ കുഴപ്പം? വൈറലായി പഴയ വീഡിയോ
dot image

കല്യാണി നായികയായി എത്തിയ ഡൊമിനിക് അരുണ്‍ ചിത്രം 'ലോക' തിയേറ്ററിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ഗംഭീര അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കല്യാണിയുടെ പ്രകടനത്തിന് എല്ലാ കോണിൽ നിന്നും കയ്യടികൾ മുഴങ്ങുകയാണ്. ഇപ്പോഴിതാ ആന്റണി എന്ന സിനിമയുടെ റീലീസ് സമയത്ത് എടുത്ത ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ് നായകനായ ചിത്രമായിരുന്നു ആന്റണി. സിനിമയിൽ നായികയായിരുന്നത് കല്യാണി ആയിരുന്നു.

സിനിമയിലെ ആക്ഷൻ സീനുകൾ കല്യാണി ചെയ്തിരുന്നു. സിനിമ കണ്ട് ഇറങ്ങിയ കല്യാണിയോടും ജോജുവിനോടും ഓൺലൈൻ മീഡിയ ചോദിച്ചത് 'കല്യാണിയെ വെച്ച് ആക്ഷൻ സീൻ ചെയ്തത് എങ്ങനെ ഉണ്ടായിരുന്നു, വർക്ക് ആയോ എന്നായിരുന്നു'. 'അത് എന്താ ഒരു വില ഇല്ലാത്ത പോലെ, കല്യാണി ആക്ഷൻ ചെയ്‌താൽ എന്താ കുഴപ്പം? എന്നായിരുന്നു ഇതിന് ജോജുവിന്റെ മറുപടി. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഈ വിഡിയോ ട്രെൻഡിങ് ആകുകയാണ്. ലോകയിലെ കല്യാണിയുടെ ആക്ഷൻ സീനുകൾ ഉൾകൊള്ളിച്ച പങ്കുവെച്ചുകൊണ്ടാണ് നടിയുടെ ആരാധകർ മറുപടി നൽകിയിരിക്കുന്നത്.

അതേസമയം, മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് 'ലോക'. 30 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴും ടിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ മിക്ക തിയേറ്ററുകളിലും സ്പെഷ്യല്‍ ഷോകള്‍ നടത്തുകയാണ്. ദുൽഖറിന്റെ വേഫേറർ ഫിലിംസ് ആണ് സിനിമ നിർമിച്ചിരിക്കുന്നത്.

കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേര്‍ഷന്‍ ബുക്കിംഗ് ആപ്പുകളില്‍ ട്രെന്‍ഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആര്‍ട്ട് വര്‍ക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. സിനിമയെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ബോളിവുഡിൽ നിന്ന് ആലിയ ഭട്ടും, അക്ഷയ് കുമാറും സിനിമയെ പ്രശംസിച്ചിരുന്നു.

നസ്ലെന്‍, ചന്തു സലിം കുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കയ്യടി നേടുന്നുണ്ട്. ഇത്രയും പുതുമ നിറഞ്ഞ ചിത്രം നിര്‍മിക്കാന്‍ തയ്യാറായ ദുല്‍ഖര്‍ സല്‍മാനും കയ്യടികള്‍ ഉയരുന്നുണ്ട്. സംവിധാനവും കഥയും തിരക്കഥയും നിര്‍വഹിച്ച ഡൊമിനിക് അരുണിനും അഡീഷണല്‍ സ്‌ക്രീന്‍ പ്ലേ ഒരുക്കിയ ശാന്തി ബാലചന്ദ്രനും വലിയ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് അഭിപ്രായപെടുന്നവരും ഏറെയാണ്.

content highlights: Kalyani Priyadarshan gave a reply to those who made fun of her through Loka

dot image
To advertise here,contact us
dot image