
താൻ സിനിമയിൽ വരുന്നതിനോട് അച്ഛന് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് കല്യാണി പ്രിയദർശൻ. സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നവർക്ക് അതിന്റെ ബുദ്ധിമുട്ട് അറിയാമെന്നും സിനിമയിൽ വരുന്നതിന് മുൻപായി ഞാൻ സിനിമയ്ക്ക് പറ്റിയ ആളല്ലെന്നും എന്നെ അങ്ങനെ കണ്ടിട്ടില്ലെന്നും പ്രിയദർശൻ പറഞ്ഞിരുന്നുവെന്നും കല്യാണി പറഞ്ഞു. ദുൽഖർ സൽമാന്റെ കുടുംബത്തിനും അദ്ദേഹം സിനിമയിൽ വരുന്നതിന് മുൻപ് എതിർപ്പ് ഉണ്ടായിരുന്നുവെന്നും കല്യാണി കൂട്ടിച്ചേർത്തു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'ഞാന്‍ സിനിമയിലേക്ക് വരുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് അത് മനസിലാകും. ഇതേക്കുറിച്ച് ദുല്‍ഖര്‍ സല്‍മാനോട് സംസാരിച്ചത് ഓര്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അദ്ദേഹം സിനിമയിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അവരൊക്കെ കഷ്ടപ്പെട്ടാണ് ജോലി ചെയ്യുന്നത്. നമ്മള്‍ അതിന്റെ ഗ്ലാമര്‍ വശം മാത്രമാണ് കാണുന്നത്.
ഇതാണ് എന്റെ ഇടമെന്ന് അമ്മയ്ക്ക് എല്ലായിപ്പോഴും അറിയാമായിരുന്നുവെന്ന് തോന്നുന്നു. പക്ഷെ അച്ഛന് എതിര്‍പ്പായിരുന്നു. അതിനാല്‍ എന്നെ ലോഞ്ച് ചെയ്യാന്‍ നേരം, താന്‍ അതിന് പറ്റിയ ആളല്ലെന്നും നിന്നെ ഞാന്‍ അങ്ങനെ കണ്ടിട്ടില്ലെന്നുമാണ് അച്ഛന്‍ പറഞ്ഞത്. തന്റെ അഭിനേതാക്കളില്‍ നിന്നും സംവിധായകന് ഇന്‍സ്പിരേഷനുണ്ടാകണം. എന്നില്‍ അദ്ദേഹത്തിന് അത് കാണാന്‍ സാധിച്ചില്ല. അതിനാലാണ് അദ്ദേഹം എനിക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കാത്തത്,' കല്യാണി പ്രിയദർശൻ പറഞ്ഞു.
Content Highlights: Kalyani talks about dulquer and her cinema entry