നാലര മണിക്കൂര്‍ നേരത്തെ പറന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; സമയം മാറിയത് അറിയാതെ വലഞ്ഞ് യാത്രക്കാർ

യാത്ര മുടങ്ങിയതോടെ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ യാത്രക്കാർ പ്രതിഷേധിച്ചു

നാലര മണിക്കൂര്‍ നേരത്തെ പറന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്; സമയം മാറിയത് അറിയാതെ വലഞ്ഞ് യാത്രക്കാർ
dot image

കൊണ്ടോട്ടി: പുറപ്പെടേണ്ട സമയത്തിനും നാലര മണിക്കൂര്‍ മുന്നേ പറന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. വിമാനം പുറപ്പെട്ടത് അറിയാതെ വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ വിമാനക്കമ്പനിയുടെ കൗണ്ടറിന് മുന്‍പില്‍ ബഹളമുണ്ടാക്കി. രാത്രി 8.30ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് 9935 കരിപ്പൂർ- ബെംഗളൂരു വിമാനമാണ് ചൊവ്വാഴ്ച്ച വൈകീട്ട് നാലുമണിക്ക് പുറപ്പെട്ടത്.

വിമാനത്തിന്റെ സമയം മാറിയത് അറിയാതെ എയര്‍പോര്‍ട്ടില്‍ എത്തിയവരാണ് ബഹളമുണ്ടാക്കിയത്. എന്നാല്‍ വിമാനത്തിന്റെ സമയം മാറ്റിയ കാര്യം യാത്രക്കാരെ ഇ-മെയില്‍ വഴി അറിയിച്ചിരുന്നുവെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ഇ-മെയില്‍ വഴി അറിയിപ്പ് ലഭിച്ചത്. മറ്റ് ആപ്പുകള്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വിമാനം നേരത്തെ പുറപ്പെടുന്ന വിവരം അറിയാന്‍ കഴിഞ്ഞില്ല ഇതോടെയാണ് ഒരുപറ്റം യുവാക്കളുടെ യാത്ര മുടങ്ങിയത്. ഇവരുടെ ടിക്കറ്റ് തുക തിരികെ നല്‍കുമെന്ന് വിമാനക്കമ്പനി അറിയിച്ചു.

Content Highlight; Air India Express departs early, leaves passengers stranded

dot image
To advertise here,contact us
dot image