കണ്ണപ്പ ഒന്ന് കാണണം എന്നില്ലേ… സിനിമയുടെ സ്ട്രീമിങ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ

മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു

കണ്ണപ്പ ഒന്ന് കാണണം എന്നില്ലേ… സിനിമയുടെ സ്ട്രീമിങ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ
dot image

വിഷ്ണു മഞ്ജു നായകനായി എത്തിയ ബിഗ് ബഡ്‌ജറ്റ്‌ സിനിമയാണ് കണ്ണപ്പ. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ എന്നിങ്ങനെ വലിയ താരനിര തന്നെ സിനിമയിൽ അണിനിരന്നിരുന്നു. പാൻ-ഇന്ത്യൻ ചിത്രത്തിൽ ഇതിഹാസ കഥാപാത്രമായ കിരാതയായി മോഹൻലാലും രുദ്രയായി പ്രഭാസും ശിവനായി അക്ഷയ് കുമാറുമാണ് വേഷമിട്ടിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തിയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

സെപ്റ്റംബർ 4 ന് ആമസോൺ പ്രൈമിലൂടെ സിനിമ സ്ട്രീമിങ് ആരംഭിക്കും. വീഡിയോ പങ്കുവെച്ചാണ് ഇക്കാര്യം അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 43.95 കോടിയാണ്. 200 കോടി ബജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസായത്. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. ഇന്ത്യൻ പുരാണങ്ങളുടെ പശ്ചാത്തലത്തിൽ, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവുമായി ജീവിക്കുന്ന ശിവ ഭക്തൻറെ അതിശയിപ്പിക്കുന്ന യാത്രയാണ് 'കണ്ണപ്പ'. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

എവിഎ എൻറർടെയ്ൻമെൻറ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹൻ ബാബു നിർമ്മിച്ച് മുകേഷ് കുമാർ സിങ് സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അർപ്പിത് രങ്ക, ബ്രഹ്‌മാനന്ദൻ, ശിവ ബാലാജി, ബ്രഹ്‌മാജി, കൗശൽ മന്ദ, ദേവരാജ്, മുകേഷ് ഋഷി, രഘു ബാബു, പ്രെറ്റി മുകുന്ദൻ തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിങ്ങിൻറെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ആണ് 'കണ്ണപ്പ'യുടെ മനോഹര ദൃശ്യങ്ങൾക്ക് പിന്നിൽ. സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights:  The makers of Kannappa movie have released the streaming date

dot image
To advertise here,contact us
dot image