
പുറത്തിനേറ്റ പരിക്കിൽ നിന്നും മുക്തനാകാതെ ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. ആഷസിലെ അഞ്ച് മത്സരങ്ങളും താരം കളിക്കുമോ എന്ന കാര്യം ഇതോടെ സംശയത്തിലാകുകയാണ്. ഇംഗ്ലണ്ടിനെതിരെ ഈ വർഷം ഓസ്‌ട്രേലിയയിൽ വെച്ചാണ് ആഷസ് നടക്കുന്നത്. കമ്മിൻസിന്റെ പരിക്ക് ഓസ്‌ട്രേലിയക്ക് വലിയ തിരിച്ചടി തന്നെയാണ് സൃഷ്ടിക്കുന്നത്.
നവംബർ 21ന് ബ്രിസ്‌ബെയ്‌നിൽ വെച്ചാണ് ആശസ് ആരംഭിക്കുന്നത്. ഡെയ്‌ലി മെയിലിന്റെ പുറത്തിവിട്ട റിപ്പോർട്ട് പ്രകാരം കൃത്യമായ മാനേജ്‌മെന്റ് ആവശ്യമുള്ള പരിക്കാണ് കമ്മിൻസിനുള്ളത്. വരുന്ന ആഴ്ചകളിൽ അദ്ദേഹത്തിന്റെ ജോലിഭാരം കൃത്യമായി തന്നെ മാനേജ് ചെയ്യേണ്ടതുണ്ട്. ഇതിനായി ന്യൂസിലാൻഡിനെതിരെയുള്ള ട്വന്റി-20 പരമ്പരയിൽ നിന്നും ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്നും താരം മാറി നിന്നേക്കും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും, അതിന് ശേഷമുള്ള വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കും ശേഷം വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയുള്ള വൈറ്റ് ബോൾ പരമ്പരയിൽ അദ്ദേഹം കളിച്ചില്ലായിരുന്നു. ഇന്ത്യ ബുംറക്ക് നൽകുന്ന പോലെ വർക്ക് ലോഡ് മാനേജ്‌മെന്റ് കമ്മിസിനും നൽകാനാണ് ഓസീസ് മാനേജ്‌മെന്റിന്റെ തീരുമാനം.
Content Highlights- Pat Cummings Injury- is Doubtfull for Ashes