
ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ പ്രിയങ്ക ചോപ്രയും ആലിയ ഭട്ടും കത്രീന കൈഫും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം. ഫര്‍ഹാനും സോയ അക്തറും റീമ കഗ്തിയും ചേര്‍ന്ന് തിരക്കഥ - നാല് വര്‍ഷം മുന്‍പ് 'ജീ ലേ സരാ' എന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ വന്നപ്പോള്‍ അത് ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തെ കുറിച്ച് ഒരു വിവരവും പുറത്തുവന്നില്ല.
സിനിമ മുടങ്ങി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രതികരണമൊന്നും അണിയറ പ്രവര്‍ത്തകരുടെയോ അഭിനേതാക്കളുടെയോ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിലും ചിത്രം ഇനി നടക്കില്ലെന്ന് തന്നെയായിരുന്നു പൊതുവെ റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ചിത്രം പെട്ടിയിലായിട്ടില്ല പുറത്തുവരും എന്നാണ് ഫര്‍ഹാന്‍ അക്തര്‍ അറിയിച്ചിരിക്കുന്നത്. തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ ചിത്രത്തിന്റെ പല പ്രാരംഭ ഘട്ട ജോലികളും നടത്തി എന്നും ഫര്‍ഹാന്‍ അക്തര്‍ പറഞ്ഞു. ഔര്‍ സ്റ്റുപിഡ് റിയാക്ഷന്‍സ് എന്ന പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഫര്‍ഹാന്‍ മനസ് തുറന്നത്.
'പെട്ടിയിലായി എന്ന വാക്ക് ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഈ സിനിമ തീര്‍ച്ചയായും വരും. പക്ഷെ എപ്പോള്‍ എന്ന് എനിക്ക് പറയാനാകില്ല. അതിമനോഹരമായ ഒരു സ്‌ക്രിപ്റ്റാണ് ചിത്രത്തിന്റേത്. ആ സ്‌ക്രിപ്റ്റ് അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ട് തന്നെ ഞങ്ങള്‍ പ്രീ പ്രൊഡക്ഷന്‍
സ്റ്റേജിലെ പല വര്‍ക്കുകളും ചെയ്യാന്‍ ആരംഭിച്ചിരുന്നു.
ലൊക്കേഷന്‍ ഹണ്ട് പൂര്‍ത്തിയാക്കി, സിനിമയ്ക്കായുള്ള മ്യൂസിക് റെക്കോര്‍ഡ് ചെയ്തു. നമ്മളെല്ലാവരും ആ ചിത്രത്തിനായി ഒന്നിച്ചു വരും. കാസ്റ്റിന്റെ കാര്യത്തില്‍ എനിക്ക് ഇപ്പോള്‍ ഒന്നും പറയാനാകില്ല. ആരായിരിക്കും എന്തായിരിക്കും എന്നൊന്നും പറയാനാകില്ല. ജീ ലേ സരാ എന്ന ചിത്രം നടക്കുമോ എന്നാണ് ചോദ്യമെങ്കില്‍ അത് നടക്കും എന്ന് ഉറച്ച മറുപടി തന്നെയാണ് ഉത്തരം,' ഫര്‍ഹാന്‍ അക്തര്‍.
2012 ഓഗസ്റ്റ് 10ന് ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ ആലിയയും പ്രിയങ്ക ചോപ്രയും കത്രീന കൈഫുമെല്ലാം വലിയ കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. സിനിമയ്ക്കായി ഒന്നിക്കാനാകുന്നതിന്റെ സന്തോഷവും അവര്‍ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ കാസ്റ്റിങ്ങില്‍ മാറ്റങ്ങളുണ്ടാകുമെന്ന ഫര്‍ഹാന്റെ സൂചനകള്‍ പുറത്തുവന്നതോടെ ആരാകും ഇനി ഇവരുടെ റോളുകളിലേക്ക് എത്തുക എന്ന ചോദ്യങ്ങളും ശക്തമാകുന്നുണ്ട്. മൂന്ന് അഭിനേതാക്കളിലും മാറ്റമുണ്ടാകുമോ അതോ ചിലര്‍ മാത്രമാണോ മാറുക എന്നെല്ലാമാണ് ഫാന്‍സ് ചോദിക്കുന്നത്.
Content Highlight: Farhan Akthar about Jee le Zara movie starring Katrina Kaif, Alia Bhatt and Priyanka Chopra