കോടികൾ പെട്ടിയിലാക്കി ലോക, പിന്നിലല്ല ലാലേട്ടനും… ഓണത്തല്ല് തിയേറ്ററുകളിൽ

ലോകയും ഹൃദയപൂർവവും തമ്മിൽ കടുത്ത മത്സരമാണ് തിയേറ്ററിൽ നടക്കുന്നത്

കോടികൾ പെട്ടിയിലാക്കി ലോക, പിന്നിലല്ല ലാലേട്ടനും… ഓണത്തല്ല് തിയേറ്ററുകളിൽ
dot image

ഇക്കൊല്ലത്തെ ഓണം തിയേറ്ററുകളിൽ ആഘോഷമാക്കുകയാണ് ആരാധകർ. ഒരു പിടി നല്ല ചിത്രങ്ങളാണ് ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹൃദയപൂർവവും കല്യാണി പ്രിയദർശൻ നായികയായ ലോകയും തമ്മിൽ കടുത്ത മത്സരമാണ് ബോക്സ് ഓഫീസിൽ നടക്കുന്നത്. റീലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോൾ ഇരു ചിത്രങ്ങളും നേടിയ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്.

ഹൃദയപൂർവ്വം 33 കോടി കളക്ഷൻ നേടിയപ്പോൾ ഇരട്ടിയാണ് ലോക സ്വന്തമാക്കിയിരിക്കുന്നത്. 66 കോടിയാണ് ലോകയുടെ ആഗോള കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ ഇത് കൂടാനാണ് സാധ്യത. ആദ്യ ദിനം 8.42 കോടി നേടിയ ഹൃദയപൂർവത്തിന് തുടർന്നുള്ള ദിവസങ്ങളിലും വലിയ നേട്ടമുണ്ടാക്കാനായി. രണ്ടാം ദിനം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും ഹൃദയപൂർവം നേടി. ആദ്യ വീക്കെൻഡ് അവസാനിക്കുമ്പോൾ ചിത്രം 30 കോടിയ്ക്കും മുകളിൽ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ തിയേറ്ററിലേക്ക് എത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോ കലക്കിയെന്നാണ് പ്രതികരണങ്ങൾ.

എന്നാൽ ലോക ആദ്യ ദിവസം 6.66 കോടി നേടിയ സിനിമയ്ക്ക് രണ്ടാം ദിനം അതിലധികം നേടാനായി. 12.2 കോടിയാണ് ലോകയുടെ രണ്ടാം ദിവസത്തെ കളക്ഷൻ. ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം 2.7 കോടി രൂപയാണ് ചിത്രം നേടിയത്. ഒപ്പം പുറത്തിറങ്ങിയ ഹൃദയപൂര്‍വ്വത്തെ ബഹുദൂരം പിന്നിലാക്കിയാണ് ലോകയുടെ ബുക്കിംഗ് വളരുന്നത്. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്.

കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.സിനിമയുടെ ടെക്‌നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

Content Highlights: Loka and Hridayapurvam collection report

dot image
To advertise here,contact us
dot image