
തെന്നിന്ത്യയിൽ ആരാധകർ ഏറെയുള്ള നടന്മാരാണ് അജിത് കുമാറും രജിനികാന്തും. അജിത് ഇപ്പോൾ സിനിമകളേക്കാൾ കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത് കാർ റൈസിങ്ങിൽ ആണ്. അടുത്തിടെ കാർ റൈസിങ്ങിന് ശേഷം ആരാധകരെ കാണുന്നതിനിടയിൽ അജിത്തിന്റെ ഫോൺ റിങ് ചെയ്തിരുന്നു. നടൻ റിങ് ടോൺ ആക്കിവെച്ചിരിക്കുന്നത് ജയ്ലർ സിനിമയിലെ തലൈവരുടെ ഹുകും സോങ് ആണ്. തല തലൈവരുടെ ഫാൻ ആണെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.
2023 ൽ നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ജയ്ലർ. അനിരുദ്ധ് സംഗീതം നൽകിയ ഹുകും ഗാനം ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട ഗാനമാണ്. സിനിമയുടെ രണ്ടാം ഭാഗം അടുത്തിടെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും.
അതേസമയം, ഈ വർഷം രണ്ട് സിനിമകളിലൂടെയാണ് തമിഴകത്തിന്റെ സൂപ്പർ താരം അജിത്ത് ആരാധകരെ അമ്പരപ്പിച്ചത്. ആദ്യം, മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഫെബ്രുവരിയിൽ റിലീസ് ചെയ്തു. എന്നാൽ, ചിത്രം പ്രതീക്ഷകൾക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലിൽ, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' എന്ന ചിത്രത്തിലൂടെ അജിത്ത് വലിയ വിജയത്തോടെ തിരിച്ചെത്തി. ഈ രണ്ട് ചിത്രങ്ങളിലും നായികയായിരുന്നത് തൃഷയാണ്.
Superstar #Rajinikanth's #Hukum ~ The Current ringtone of #Ajithkumar's mobile📱🌟
— AmuthaBharathi (@CinemaWithAB) August 31, 2025
During yesterday's car racing, #AK met the fans and Hukum ringtone got suddenly buzzed. Fans got so excited🤩🔥
Anirudh's Sambavam loading in #AK64⌛❤️🔥 pic.twitter.com/c0phtoSvTH
'ഗുഡ് ബാഡ് അഗ്ലി'യുടെ ഈ വിജയത്തിന് ശേഷം, അജിത്തിന്റെ അടുത്ത ചിത്രമായ 'എകെ64' നെക്കുറിച്ചുള്ള വാർത്തകൾക്ക് ആരാധകർക്കിടയിൽ വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. 'എകെ64' സംവിധാനം ചെയ്യാൻ പലരും മത്സരിച്ചിരുന്നുവെങ്കിലും അജിത്ത് ആദിക്ക് രവിചന്ദ്രനെ തിരഞ്ഞെടുക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സംവിധാനശെെലിയിലും കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും അജിത്തിന് വലിയ മതിപ്പുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Ajith Kumar sets Rajinikanth's movie song as his ringtone