ആരാടാ പ്രണവ് മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞത്?, കലക്കൻ പെർഫോമൻസുമായി ഡീയസ് ഈറേ ടീസർ

രാഹുല്‍ സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ടീസറിന് വരുന്ന പ്രതികരണം.

ആരാടാ പ്രണവ് മോഹൻലാലിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞത്?, കലക്കൻ പെർഫോമൻസുമായി ഡീയസ് ഈറേ ടീസർ
dot image

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന, പ്രണവ് മോഹന്‍ലാല്‍ - രാഹുല്‍ സദാശിവന്‍ ചിത്രം 'ഡീയസ് ഈറേ' യുടെ ടീസര്‍ പുറത്ത്. സംവിധായകന്‍ രാഹുല്‍ സദാശിവന്‍ തന്നെ തിരക്കഥ രചിച്ച ഈ ഹൊറര്‍ ത്രില്ലര്‍ ചിത്രം നിര്‍മ്മിക്കുന്നത് ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്. വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ഭ്രമയുഗം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ.

'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. ആദ്യാവസാനം മികച്ച ഹൊറര്‍ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തില്‍ ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതിയാണ് ടീസര്‍ സമ്മാനിക്കുന്നത്. മികച്ച ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്.

ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലിന്റെ വിവിധ ഭാവങ്ങള്‍ മാറിമറിയുന്ന മികച്ച പ്രകടനം കാണാനാകുമെന്ന് ടീസര്‍ ഉറപ്പുനല്‍കുന്നുണ്ട്. രാഹുല്‍ സദാശിവന്റെ ചിത്രം ഇത്തവണയും പ്രേക്ഷകരെ പേടിപ്പിക്കുമെന്നാണ് ടീസറിന് വരുന്ന പ്രതികരണം. വെളിച്ചം നിറഞ്ഞുനില്‍ക്കുന്ന ഷോട്ടുകളും ചുവപ്പ് കളര്‍ ടോണും ചേര്‍ന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റുമായാണ് ഈ ഹൊറര്‍ ചിത്രം എത്തുന്നത്.

ഛായാഗ്രഹണം: ഷെഹ്നാദ് ജലാല്‍ കടഇ, കലാസംവിധാനം: ജ്യോതിഷ് ശങ്കര്‍, സംഗീത സംവിധായകന്‍: ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനര്‍: ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്സ്: എം ആര്‍ രാജാകൃഷ്ണന്‍, മേക്കപ്പ്: റൊണക്‌സ് സേവ്യര്‍, സ്റ്റണ്ട്: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂം ഡിസൈനര്‍: മെല്‍വി ജെ, പബ്ലിസിറ്റി ഡിസൈന്‍: എയിസ്‌തെറ്റിക് കുഞ്ഞമ്മ, സ്റ്റില്‍സ്: അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിജിബ്രിക്‌സ്, ഡിഐ - രംഗ്‌റെയ്സ് മീഡിയ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, മ്യൂസിക് ഓണ്‍: നൈറ്റ് ഷിഫ്റ്റ് റെക്കോര്‍ഡ്‌സ്, പിആര്‍ഒ: ശബരി.

Content Highlights: Dies Irae teaser out

dot image
To advertise here,contact us
dot image