ഐപി എല്ലിൽ നിന്നും വിരമിച്ചു, ഇനിയെന്ത്?; പ്ലാൻ വ്യക്തമാക്കി അശ്വിൻ

ഐപിഎല്ലിൽ നിന്നും അപ്രതീക്ഷിമായാണ് ഓഫ് സ്പിന്നർ ആർ അശ്വിൻ വിരമിക്കുന്നത്.

ഐപി എല്ലിൽ നിന്നും വിരമിച്ചു, ഇനിയെന്ത്?; പ്ലാൻ വ്യക്തമാക്കി അശ്വിൻ
dot image

ഐപിഎല്ലിൽ നിന്നും അപ്രതീക്ഷിമായാണ് ഓഫ് സ്പിന്നർ ആർ അശ്വിൻ വിരമിക്കുന്നത്. ബി സി സി ഐക്കും ഐ പി എല്ലിനും നന്ദി അറിയിച്ച് എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അശ്വിൻ വിരമിക്കൽ തീരുമാനമറിയിച്ചത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച താരത്തെ 9.75 കോടിക്കാണ് ചെന്നൈ ഫ്രാഞ്ചൈസി ടീമിലെത്തിച്ചത്.

അടുത്ത സീസണിൽ ടീം മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അശ്വിൻ്റെ അപ്രതീക്ഷിത തീരുമാനം. നേരത്തെ തന്റെ റോൾ വ്യക്തമാക്കാൻ താരം ചെന്നൈ ഫ്രാഞ്ചൈസിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ വൻ തുകയ്ക്ക് സ്വന്തമാക്കിയെങ്കിലും അവസരങ്ങൾ ലഭിച്ചിരുന്നില്ല. മോശം പ്രകടനവുമാണ് കാഴ്ച വെച്ചത്. അതിനിടെയാണ് വിരമിക്കൽ തീരുമാനം.

ഐ പി എല്ലിൽനിന്ന് വിരമിച്ചെങ്കിലും മറ്റ് വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളിക്കാനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് താരം തന്‍റെ വിടവാങ്ങൽ കുറിപ്പിൽ സൂചന നൽകി.

2009ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം ഐ പി എൽ കരിയർ ആരംഭിച്ച അശ്വിൻ, അതേ ടീമിനൊപ്പംതന്നെ അവസാന മത്സരവും കളിച്ചാണ് പാഡഴിക്കുന്നത്. 15 വർഷം നീണ്ട ഐ.പി.എൽ കരിയറിൽ 221 മത്സരങ്ങളിൽനിന്ന് 187 വിക്കറ്റുകളും 833 റൺസും അശ്വിൻ സ്വന്തമാക്കിയിട്ടുണ്ട്.

ചെന്നൈയിൽനിന്ന് 2015ൽ പഞ്ചാബ് കിങ്സിന്‍റെ നായകനായി പോയ അശ്വിൻ, പിന്നീട് ഡൽഹി ക്യാപിറ്റൽസ് (2018), രാജസ്ഥാൻ റോയൽസ് (2021-2024) ടീമുകൾക്കായും കളിച്ചു. കഴിഞ്ഞ മെഗാ താരലേലത്തിലാണ് ചെന്നൈയിലേക്ക് മടങ്ങിയെത്തിയത്.

Content Highlights: Retired from IPL, what next?; Ashwin clarifies plan

dot image
To advertise here,contact us
dot image