'ചില കൂടിക്കാഴ്ചകൾ കാലാതീതമാണ്…'; സീക്രട്ട് ക്രഷിനെ നേരിൽ കണ്ട് സിമ്രാൻ

കൂലിയുടെയും ടൂറിസ്റ്റ് ഫാമിലിയുടെയും വിജയം ഈ കൂടിക്കാഴ്ച കൂടുതൽ സ്പെഷ്യൽ ആക്കിയെന്നും നടി കൂട്ടിച്ചേർത്തു.

dot image

സൂപ്പർസ്റ്റാർ രജിനികാന്തുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം പങ്കുവെച്ച് നടി സിമ്രാൻ. ചില കൂടിക്കാഴ്ചകൾ കാലാതീതമാണെന്നും സൂപ്പർസ്റ്റാറിനൊപ്പം നല്ല നിമിഷങ്ങൾ പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമെന്നും നടി കുറിച്ചു. കൂടാതെ കൂലിയുടെയും ടൂറിസ്റ്റ് ഫാമിലിയുടെയും വിജയം ഈ കൂടിക്കാഴ്ച കൂടുതൽ സ്പെഷ്യൽ ആക്കിയെന്നും നടി കൂട്ടിച്ചേർത്തു.

സിമ്രാന് രജിനികാന്തിനോട് ഒരു സീക്രട്ട് ക്രഷ് ഉണ്ടായിരുന്നുവെന്ന് നടി മുൻപ് വെളിപ്പെടുത്തിയിരുന്നു. രജനികാന്ത് അഭിനയിക്കുമ്പോൾ സെറ്റിൽ ആരും കാണാതെ ഒരു മൂലയിൽ പോയി അദ്ദേഹത്തെ നോക്കിയിരിക്കുമായിരുന്നുവെന്നും താൻ ഇപ്പോഴും ഒരു രജനി ഫാൻ ആണെന്നുമാണ് സിമ്രാൻ അന്ന് പറഞ്ഞത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ചിത്രമാണ് ചർച്ചാവിഷയം.

ഇരുവരും അവസാനം അഭിനയിച്ചത് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന സിനിമയിലാണ്. ഈ വർഷം ഇരുവരും അഭിനയിച്ച ചിത്രങ്ങൾ ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ആണ് നേടിയത്. സിമ്രാൻ നായികയായി എത്തിയ ടൂറിസ്റ്റ് ഫാമിലി തിയേറ്ററിലെ മിന്നും വിജയത്തിന് പിന്നാലെ സിനിമ ഇപ്പോൾ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു. സിനിമയ്ക്ക് ഒടിടിയിലും മികച്ച റെസ്പോൺസ് തന്നെ ലഭിക്കുന്നുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ മികച്ച സിനിമയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

അതേസമയം, രജനികാന്ത് ചിത്രം കൂലി പുറത്തിറങ്ങി നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ 21 കോടിയ്ക്ക് മുകളിലാണ് കേരളത്തിൽ നിന്ന് നേടിയത്. തമിഴിൽ 300 കോടി ക്ലബിലെത്തുന്ന പത്താമത്തെ തമിഴ് സിനിമയാണിത്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്.

Content Highlights: Simran meets Rajinikanth says some meetings are timeless

dot image
To advertise here,contact us
dot image