'സന്തോഷത്തിന്റെ ഒരു ഉണ്ടംപൊരിയിലാണ് ഞാൻ, എന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് കാട്ടാളൻ'; ആന്റണി വർഗീസ്

കാട്ടാളൻ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

dot image

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് കാട്ടാളനെന്ന് നടൻ ആന്റണി വർഗീസ്. ഈ സ്വപ്നം നടക്കാൻ കൂടെനിന്ന ഷെരീഫ് മുഹമ്മദിനും സംവിധായകൻ പോളിനും നന്ദിയെന്നും നടൻ പറഞ്ഞു. കാട്ടാളൻ എന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിലാണ് ആന്റണി ഇക്കാര്യം പറഞ്ഞത്.

'ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷം, കരിയറിലെ വലിയ സിനിമയുടെ പൂജയാണ് ഇവിടെ നടന്നത്. സംവിധായകൻ പോളിന് ഒന്നിനോടും ഒരു പരിഭവമില്ല, ഇതൊരു ബ്ലോക്ക്ബസ്റ്റർ സിനിമയായി മാറട്ടെ എന്ന് ആശംസിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം. ബാക്കിയെല്ലാം പ്രേക്ഷകരുടെയും ദൈവത്തിന്റെ കയ്യിൽ', ആന്റണി വർഗീസ് പറഞ്ഞു.

അതേസമയം, 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളൻ’ സിനിമയ്ക്ക് തിരിതെളിഞ്ഞു. ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിനിമയിൽ സംഗീതമൊരുക്കുന്നത് 'കാന്താര'യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് . മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

Content Highlights: Antony Varghese says kattalan is the biggest movie in his filmography

dot image
To advertise here,contact us
dot image