ആദ്യ പടം തരംഗമായി, രണ്ടാം സിനിമ അങ്ങ് ബോളിവുഡിൽ; അജയ് ദേവ്ഗൺ ചിത്രവുമായി 'സു ഫ്രം സോ' സംവിധായകൻ

സു ഫ്രം സോ ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയും കടന്ന് മുന്നേറുകയാണ്

dot image

ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ് കന്നഡ ചിത്രം സു ഫ്രം സോ. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെ പി തുമിനാട് ആണ്. ഇപ്പോഴിതാ ഈ സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ബോളിവുഡ് താരം അജയ് ദേവ്ഗണുമൊത്ത് ജെ പി തുമിനാട് സിനിമ ചെയ്യാൻ ഒരുങ്ങുന്നെന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

Also Read:

അജയ് ദേവ്ഗണിനെ ജെ പി തുമിനാട് സ്ക്രിപ്റ്റുമായി സമീപിച്ചെന്നും തിരക്കഥ ഇഷ്ടമായ നടൻ ഓക്കെ പറഞ്ഞെന്നുമാണ് റിപ്പോർട്ട്. ഹൊറർ കോമഡി ചിത്രമായിട്ടാണ് ഈ അജയ് ദേവ്ഗൺ സിനിമ ഒരുങ്ങുന്നത്. ജെ പി തുമിനാടിനോട് സ്ക്രിപ്റ്റ് പൂർത്തിയാക്കാൻ അജയ് ദേവ്ഗൺ ആവശ്യപ്പെട്ടതായും 2026 തുടക്കത്തോടെ സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നുമാണ് റിപ്പോർട്ട്. ജനനായകൻ, യഷ് ചിത്രം ടോക്സിക് എന്നിവ നിർമിക്കുന്ന കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കാൻ ഒരുങ്ങുന്നത്.

അതേസമയം, സു ഫ്രം സോ ബോക്സ് ഓഫീസിൽ നിന്ന് 50 കോടിയും കടന്ന് മുന്നേറുകയാണ്. ജെ പി തുമിനാട് തന്നെയാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നതും. ഷാനിൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ കയ്യടി നേടുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സൺ ഓഫ് സർദാർ 2 ആണ് ഏറ്റവും ഒടുവിലായി തിയേറ്ററിലെത്തിയ അജയ് ദേവ്ഗൺ ചിത്രം. മോശം പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ആദ്യ ഭാഗത്തേക്കാൾ മോശമാണ് സിനിമയെന്നും ചിത്രത്തിലെ തമാശകളൊന്നും തന്നെ ചിരിപ്പിക്കുന്നില്ലെന്നുമാണ് അഭിപ്രായങ്ങൾ. അജയ് ദേവ്ഗണിന്റെത് ഉൾപ്പെടെ മോശം പ്രകടനങ്ങൾ ആണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വമ്പൻ ബജറ്റിൽ ആക്ഷൻ കോമഡി ഴോണറിലാണ് സിനിമ ഒരുങ്ങിയത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയായി അല്ലാതെ ഒരു സ്പിരിച്വൽ സീക്വൽ ആയിട്ടാണ് സൺ ഓഫ് സർദാർ 2 പുറത്തിറങ്ങിയത്. എഡിൻബർഗ്, ലണ്ടൻ, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

Content Highlights: Su from so director to make Ajay devgn film as his next project

dot image
To advertise here,contact us
dot image