റിലേഷൻഷിപ്പിൽ എനിക്ക് ഏറ്റവും പേടിയുള്ള കാര്യം ഇതാണ്…; വീണ്ടും ചർച്ചയായി മൃണാൾ താക്കൂറിന്റെ വാക്കുകൾ

ധനുഷുമായുള്ള ബന്ധത്തെക്കുറിച്ചും മൃണാൾ നേരത്തെ മനസുതുറന്നിരുന്നു

dot image

സീതാ രാമം, ഹായ് നാനാ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മൃണാൾ താക്കൂർ. അടുത്തിടെ നടൻ ധനുഷുമായി മൃണാൾ ഡേറ്റിങ്ങിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ റിലേഷൻഷിപ്പുകളെ കുറിച്ചും ജീവിത പങ്കാളിയെ കുറിച്ചുമുള്ള സങ്കൽപ്പങ്ങളെ കുറിച്ചും മൃണാൾ മുമ്പ് പറഞ്ഞ കാര്യങ്ങൾ വീണ്ടും ചർച്ചയാകുകയാണ്. രൺവീർ അല്ലാബാദിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മൃണാൾ മനസുതുറന്നത്‌.

പ്രണയബന്ധത്തിൽ വഞ്ചിക്കപ്പെടുമോ എന്നതാണ് തന്റെ ഏറ്റവും വലിയ ഭയമെന്ന് മൃണാൾ താക്കൂർ പറഞ്ഞു. തന്റെ പാർട്ണർക്ക് തന്നോട് മുൻപ് തോന്നിയ അതേ പ്രണയം പിന്നീട് തോന്നുന്നില്ലെങ്കിൽ അത് അവർ തുറന്ന് പറയണമെന്നും മൃണാൾ പറഞ്ഞു. യഥാർത്ഥ പ്രണയമാണ് തനിക്ക് ഏറ്റവും പ്രധാനമെന്നും മൃണാൾ പറഞ്ഞു. ധനുഷുമായുള്ള ബന്ധത്തെക്കുറിച്ചും മൃണാൾ നേരത്തെ മനസുതുറന്നിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പരക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ധനുഷ് നല്ലൊരു സുഹൃത്താണെന്നും മൃണാള്‍ താക്കൂര്‍ പറഞ്ഞതായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ അടുത്തിടെയായി ധാരാളം വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് എനിക്കറിയാം. അത് കണ്ടപ്പോള്‍ എനിക്ക് തമാശയായി തോന്നി', മൃണാള്‍ പറഞ്ഞതായി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൂടാതെ സൺ ഓഫ് സർദാർ 2 ന്റെ പ്രദർശനത്തിലേക്ക് ധനുഷിനെ താൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ലെന്നും മൃണാൾ വ്യക്തമാക്കി. അജയ് ദേവ്ഗണാണ് ക്ഷണം നൽകി ധനുഷിനെ ക്ഷണിച്ചതെന്നും നടി കൂട്ടിച്ചേർത്തു.

അതേസമയം, മൃണാൾ താക്കൂർ ധനുഷിന്റെ സഹോദരിമാരെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തുവെന്ന റിപ്പോർട്ടുകളും അഭ്യൂഹങ്ങൾക്ക് ബലം നൽകിയിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിലാണ് മൃണാൾ താക്കൂർ ഇപ്പോൾ കൂടുതലായി അഭിനയിക്കുന്നത്. ധനുഷ് മുമ്പ് രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചിരുന്നു. ശേഷം 2022ൽ ഇരുവരും വേർപിരിഞ്ഞു.

Content Highlights: Mrunal Thakur shares about her biggest fear in relationship

dot image
To advertise here,contact us
dot image