
ലാലേട്ടനെ താൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലെന്ന് നടൻ ചന്ദു സലിംകുമാർ. പക്ഷേ മമ്മൂക്കയുടെ അടുത്ത് താൻ ഭയങ്കര കംഫർട്ടബിൾ ആണെന്നും നടൻ പറഞ്ഞു. തനിക്ക് എല്ലാവരുടെയും അടുത്ത് പോയി പെട്ടെന്ന് സംസാരിക്കാൻ കഴിയില്ലെന്നും നടൻ കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ചന്തു ഇക്കാര്യം പറഞ്ഞത്.
'എനിക്ക് എല്ലാവരുടെയും അടുത്ത് പോയി സംസാരിക്കാൻ പറ്റില്ല, ഒരു ബുദ്ധിമുട്ട് ഉണ്ട്. ലാലേട്ടനെ ഒന്നും ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല, ഇപ്പോൾ ദുൽഖർ ആണെങ്കിലും എനിക്ക് ചെന്ന് സംസാരിക്കാൻ പറ്റാറില്ല ഞാൻ മാറി നിൽക്കും. പക്ഷേ മമ്മൂക്ക, ടൊവിനോ ഒക്കെ ആണെങ്കിൽ എനിക്ക് ഭയങ്കര കംഫർട്ടബിൾ ആണ്', ചന്ദു സലിംകുമാർ പറഞ്ഞു.
അതേസമയം, ചന്തുവിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം ലോക ആണ്. ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ലോക' എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. ടീസർ റിലീസിന് പിന്നാലെ വലിയ ഹൈപ്പാണ് ചിത്രത്തിന് മേൽ ഉണ്ടായിരിക്കുന്നത്. തീയറ്ററിൽ ചിത്രത്തിനായി ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
Content Highlights: Chandu Salimkumar talks about mammootty and mohanlal