
വമ്പൻ കളക്ഷനുമായി ഹൃതിക് റോഷൻ-ജൂനിയർ എൻടിആർ ചിത്രം 'വാർ 2'. 52.5 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് ചിത്രം നേടിയത്. 29 കോടി ഹിന്ദിയിൽ ഭാഷയിൽ നിന്നും ഒരു കോടി തമിഴ് പതിപ്പിനും 23 കോടി തെലുഗിൽ നിന്നും ലഭിച്ചെന്നാണ് റിപ്പോർട്ട്. YRF സ്പൈ യൂണിവേഴ്സിലെ സിനിമകളിൽ ഏറ്റവും കുറവ് കളക്ഷനാണ് വാർ 2വിന് എന്നാണ് കണക്കുകൾ പറയുന്നത്.
തെലുങ്കിൽ ജൂനിയർ എൻടിആർ ആരാധകർ ചിത്രം ഏറ്റെടുത്തതിനാൽ മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് ആണ് വരുന്നത്. പക്ഷേ ബുക്ക് മൈ ഷോയുടെ കണക്ക് അനുസരിച്ച് കൂലി അവസാന ഒരു മണിക്കൂറില്‍ വിറ്റത് 33000ല്‍ അധികം ടിക്കറ്റുകളാണ്. അതേസമയം, വാര്‍ 2 വിറ്റിരിക്കുന്നത് 39000 ല്‍ അധികം ടിക്കറ്റുകളുമാണ്. വന്‍ ഹൈപ്പോടെ എത്തിയിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ക്കും ആദ്യ ഷോകള്‍ക്കിപ്പുറം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ യൂണിവേഴ്സിലെ പുതിയ ചിത്രമാണ് വാർ 2. സിനിമയുടെ വിഎഫ്എക്സിനും തിരക്കഥയ്ക്കും വലിയ വിമർശനങ്ങൾ ലഭിക്കുന്നുണ്ട്. ഇതിനിടെ ചിത്രത്തിലെ ജൂനിയർ എൻടിആറിന്റെ സിക്സ് പാക്ക് സീൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളിന് ഇരയാകുന്നത്.
Content Highlights: War 2 First day collection report