
കോഴിക്കോട്: സിഐസി ഒഴികെയുള്ള വിഷയങ്ങളില്‍ മുസ്‌ലിം ലീഗുമായി ചേര്‍ന്നു പോകാന്‍ തീരുമാനിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. സംഘടനയുടെ 100ാം വാര്‍ഷികാഘോഷങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലീഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കുന്നതിനാണ് സമസ്ത ശ്രമം. നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കേ സമസ്തയുമായി പിണങ്ങി മുന്നോട്ടുപോവാന്‍ ലീഗിനും താല്‍പര്യമില്ല.
സമസ്തയില്‍ ഭൂരിഭാഗവും ലീഗ് പ്രവര്‍ത്തകരെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഞാനും ലീഗ് അനുഭാവിയാണ്. മുസ്‌ലിം വിശ്വാസത്തിന്റെ സംരക്ഷരാകേണ്ടവരാണ് ലീഗ്. നേരത്തെ അങ്ങനെ ആയിരുന്നു, ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കം നടക്കുകയാണ്. മുസ്ലിം-ന്യൂനപക്ഷ പ്രശ്‌നങ്ങളില്‍ മുജാഹിദ്-ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയവരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
സിഐസി വിഷയത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പരിഹാരമുണ്ടാക്കണം. വാഫി - വഫിയ കോഴ്‌സുകള്‍ വഹാബിസമാണ് പ്രചരിപ്പിക്കുന്നതെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്തയിലെ വിമത നേതാക്കളില്‍ പ്രധാനിയാണ് ഉമര്‍ ഫൈസി മുക്കം.
Content Highlights: samastha will join hands with Muslim League