മുൻ ലോകേഷ് ചിത്രങ്ങളേക്കാൾ വയലൻസ് കുറവ്... A സർട്ടിഫിക്കറ്റിനൊത്ത പടമാണോ കൂലി; സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേഷിച്ച് കൂലിയിൽ വയലൻസ്‌ വളരെ കുറവാണ് എന്നാണ് ആരാധകർ പറയുന്നത്.

dot image

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന 'കൂലി' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രം ആരാധകരെ മുഴുവനായും സംതൃപ്തിപ്പെടുത്തുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ലെന്നും ലോകേഷ് നിരാശപ്പെടുത്തിയെന്നും കമന്റുകൾ ഉയരുന്നുണ്ട്. കൂലിയ്ക്ക് എങ്ങനെ A സർട്ടിഫിക്കറ്റ് ലഭിച്ചു എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്.

ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേഷിച്ച് കൂലിയിൽ വയലൻസ്‌ വളരെ കുറവാണ് എന്നാണ് ആരാധകർ പറയുന്നത്. A സർട്ടിഫിക്കറ്റ് നൽകാൻ മാത്രം അക്രമം സിനിമയിൽ കാണിക്കുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സാധാരണ ഒരു കൊമേർഷ്യൽ സിനിമയിൽ കാണിക്കുന്ന അത്ര മാത്രം വയലൻസ് മാത്രമാണ് കൂലിയിലും ഉള്ളതെന്നാണ് അഭിപ്രായങ്ങൾ. A സർട്ടിഫിക്കറ്റ് എന്നത് ഒരു മാർക്കറ്റിംഗ് തന്ത്രമാണെന്നും സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നുണ്ട്. കൂലി ലോകേഷിന്റെ സ്ഥിരം നിലവാരത്തിലേക്ക് ഉയർന്നില്ലെന്നാണ് അഭിപ്രായങ്ങൾ.

അതേസമയം, സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ എന്നിവരുടെ പ്രകടനം മികച്ചതായിരുന്നുവെന്നും അഭിപ്രായം ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. അഡ്വാൻസ് ബുക്കിങ്ങിലൂടെ ചിത്രം 100 കോടി നേടിയിട്ടുണ്ട്. സിനിമയ്ക്ക് മികച്ച ഓപ്പണിങ് ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Content Highlights: Is there violence enough to give a coolie movie an A certificate?

dot image
To advertise here,contact us
dot image