
ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സൂപ്പർസ്റ്റാർ രജനികാന്ത് സഹൃദയർക്കും ആരാധകർക്കും ആശംസകൾ നേർന്നു. തന്റെ 50 വർഷത്തെ കലാജീവിതത്തിന് ആശംസകൾ നേർന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ കുറിപ്പ് ശ്രദ്ധേയമായി. ഈ സ്നേഹത്തിനും പിന്തുണയ്ക്കും രജനീകാന്ത് നൽകിയ മറുപടി ആരാധകരുടെ ഹൃദയം കവർന്നു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപനേതാവ് ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നയിനാർ നാഗേന്ദ്രൻ, എന്നിവർക്ക് രജനീകാന്ത് പ്രത്യേകം നന്ദി അറിയിച്ചു.
അതോടൊപ്പം, തന്റെ സിനിമ ജീവിതത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ മമ്മൂട്ടി, മോഹൻലാൽ, വൈരമുത്തു, ഇളയരാജ, മറ്റ് സഹപ്രവർത്തകർ എന്നിവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Thank you 🙏🏻 pic.twitter.com/EnmbSLOEDN
— Rajinikanth (@rajinikanth) August 15, 2025
തന്റെ ഈ കലാജീവിതത്തിലെ യാത്രയിൽ താങ്ങും തണലുമായി നിന്ന സിനിമ സുഹൃത്തുക്കൾക്കും തന്നെ ജീവിപ്പിക്കുന്ന ദൈവതുല്യരായ ആരാധകർക്കും അദ്ദേഹം ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഓരോ പടവിലും കൂടെയുണ്ടായിരുന്ന ഈ വ്യക്തിത്വങ്ങളുടെയും ആരാധകരുടെയും പിന്തുണയാണ് തന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്വാതന്ത്ര്യദിനത്തിൽ രാജ്യം മുഴുവൻ അഭിമാനത്തോടെ തലയുയർത്തി നിൽക്കുമ്പോൾ, രജനീകാന്തിന്റെ ഈ ആശംസ ഒരു നന്ദി പ്രകടനത്തേക്കാൾ ഉപരി, കലയെയും മനുഷ്യരെയും ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ ഒരു പ്രഖ്യാപനം കൂടിയായി.
തമിഴ് സിനിമയുടെ തലൈവർ എന്ന നിലയിൽ അദ്ദേഹം നേടിയെടുത്ത ജനകീയതയും സ്നേഹവും ഈ കുറിപ്പിൽ പ്രതിഫലിക്കുന്നുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ, കലാ, സാമൂഹിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർക്ക് രജനികാന്ത് നൽകിയ നന്ദി വാക്കുകൾ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വലിയ സന്തോഷം നൽകി. രജനീകാന്തിന്റെ ഹൃദയസ്പർശിയായ ഈ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം വൈറലായി. ഈ സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം നൽകിയ ആശംസകൾ താരത്തിന്റെ ആരാധകർക്ക് പുതിയ പ്രതീക്ഷയും ആവേശവും നൽകിയിരിക്കുകയാണ്. തന്റെ ജീവിതത്തിൽ തനിക്ക് ലഭിച്ച സ്നേഹത്തിന് നന്ദി രേഖപ്പെടുത്തുമ്പോൾ, അദ്ദേഹത്തിന്റെ വ്യക്തിത്വം എത്രത്തോളം വിനയവും നന്ദിയും നിറഞ്ഞതാണെന്ന് ഈ കുറിപ്പിലൂടെ വീണ്ടും തെളിയിക്കപ്പെട്ടു.
ആഗസ്റ്റ് 14ന് റിലീസായ 'കൂലി' വൻ ഹിറ്റായി മുന്നേറിക്കോണ്ടിരിക്കുകയാണ്. 150 കോടിയിൽ കൂടുതൽ സിനിമ നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ എത്തുന്നുണ്ട്. കേരളത്തിൽ ചിത്രം 10 കോടിക്കടുത്ത് ആദ്യ ദിനം സ്വന്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. ആഗോള തലത്തിൽ അഡ്വാൻസ് ബുക്കിങ്ങിലൂടെ കൂലി 100 കോടി നേടിയെന്ന റിപ്പോർട്ടുകളും എത്തിയിരുന്നു. അതിവേഗം 100 കോടി ക്ലബിലെത്തുന്ന ആദ്യത്തെ തമിഴ് സിനിമ കൂടിയാണിത് ഇത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
content highlights : Rajinikanth shares his thanks to everyone in film and other prominent industries on helping him