മമ്മൂട്ടി, ദുൽഖ‍ർ, പൃഥിരാജ്, ഫഹദ് ഫാസിൽ, നിവിൻ..; A.M.M.A തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെ പ്രമുഖ താരങ്ങൾ

A.M.M.A യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു

dot image

A.M.M.A യുടെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ചില പ്രമുഖ താരങ്ങൾ വോട്ട് ചെയ്യാൻ എത്തിയിരുന്നില്ല. മമ്മൂട്ടി, മഞ്ജു വാര്യ‍ർ, ദുൽഖ‍ർ, പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ആസിഫ് ആലി, ജയറാം, ഇന്ദ്രജിത്ത്, ഉ‍ർവശി എന്നിവരാണ് വോട്ട് ചെയ്യാത്ത പ്രമുഖ താരങ്ങൾ.

അതേസമയം, ഇതാദ്യമായിട്ടാണ് A.M.M.A യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. അൻസിബ ഹസൻ ആണ് ജോയിന്റ് സെക്രട്ടറി.

Content Highlights: Mammootty, Dulquer, nivin and few stars were not present at AMMA voting

dot image
To advertise here,contact us
dot image