
മലപ്പുറം: മലപ്പുറം എടക്കരയില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ റീത്ത് വച്ചതായി പരാതി. ഇന്നലെ വൈകീട്ടായിരുന്നു ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ടി കെ അശോക് കുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവർത്തകർ ഗാന്ധി പ്രതിമയ്ക്ക് റീത്ത് വച്ചത്.
ഗാന്ധിക്ക് പുഷ്പചക്രം സമര്‍പ്പിച്ചാതാണ് എന്നായിരുന്നു അശോക് കുമാറിന്റെ വിശദീകരണം. സംഭവത്തില്‍ കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തെത്തി. ഗാന്ധി പ്രതിമയ്ക്ക് റീത്ത് വച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പൊലീസിന് പരാതി നല്‍കി. ഗാന്ധി പ്രതിമ വൃത്തിയാക്കിക്കൊണ്ടായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
എടക്കര കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ സി ഷാഹുല്‍ ഹമീദാണ് എടക്കര പൊലീസിന് പരാതി നല്‍കിയത്. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിയോടെ ബിജെപി പ്രവര്‍ത്തകരെത്തി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ റീത്ത് സമര്‍പ്പിക്കുകയായിരുന്നു. രാഷ്ട്രപിതാവിനെ അപമാനിച്ചു എന്ന് കാണിച്ചാണ് കോണ്‍ഗ്രസിന്റെ പരാതി.
Content Highlight; Complaint filed against BJP workers for placing wreaths in front of Gandhi statue