
നിങ്ങളുടെ തലച്ചോറിന് എത്രത്തോളം ആരോഗ്യം ഉണ്ടെന്നറിഞ്ഞാലോ ?. വീട്ടില്‍ത്തന്നെ ചെയ്യാവുന്ന രണ്ട് ടെസ്റ്റുകള്‍ ഉപയോഗിച്ച് ഇക്കാര്യം കണ്ടെത്താം. റാം ടെസ്റ്റ്, ഫിങ്കര്‍ ടാപ്പിംഗ് ടെസ്റ്റ് എന്നിവ വഴിയാണ് തലച്ചോറിന്റെ ആരോഗ്യം എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നത്.
എന്താണ് റാം ടെസ്റ്റ് (റാപ്പിഡ് ആള്‍ട്ടര്‍നേറ്റീവ് മൂവ്‌മെന്റ് ടെസ്റ്റ് )
റാപ്പിഡ് ആള്‍ട്ടര്‍നേറ്റീവ് മൂവ്‌മെന്റ് ടെസ്റ്റ് (റാം ടെസ്റ്റ്) ഒരു ന്യൂറോളജിക്കല്‍ പരിശോധനയാണ്. തലച്ചോറ് - പേശി ഇവയുടെ ഏകോപനമാണ് ഈ ടെസ്റ്റ് വഴി വിലയിരുത്തപ്പെടുന്നത്. സെറിബെല്ലത്തെയാണ് ഈ പരിശോധന ലക്ഷ്യം വയ്ക്കുന്നത് (സെറിബല്ലമാണ് തലച്ചോറിന്റെയും പേശിയുടെയും നിയന്ത്രണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്). തലച്ചോറിന്റെ മോട്ടോര്‍ കോര്‍ഡിനേഷന്‍ കഴിവുകള്‍ വിലയിരുത്തുന്നതിനുള്ള ഒരു ഹ്രസ്വ വിലയിരുത്തല്‍ ടെസ്റ്റാണ് ഇത്. കൈകളോ കാലുകളോ ഉപയോഗിച്ച് വേഗത്തില്‍ ആവര്‍ത്തിച്ച് ചലനങ്ങള്‍ നടത്താനുള്ള കഴിവിനെയാണ് റാം ടെസ്റ്റിലൂടെ മനസിലാക്കുന്നത്. ഈ പരിശോധന 'ഡിസ്സിയാഡോചോക്കീനേഷ്യ' എന്നും അറിയപ്പെടുന്നു.
റാം ടെസ്റ്റ് എങ്ങനെ നടത്താം
1 കസേരയില്‍ സുഖമായി നിവര്‍ന്ന് ഇരിക്കുക. കാലുകള്‍ നിലത്ത് വച്ചും കൈകള്‍ തുടകളില്‍ അമര്‍ത്തി വയ്ക്കുക.
2 കൈപ്പത്തികള്‍ താഴേക്ക് മടക്കി തുടകളില്‍ കൈകള്‍ വയ്ക്കുക.
3 കൈപ്പത്തികള്‍ മുകളിലേക്കും താഴേക്കും തിരിച്ച് കൈകള്‍ വേഗത്തില്‍ ചലിപ്പിക്കുക. 10 സെക്കന്റ് സമയത്തേക്ക് ഈ ചലനങ്ങള്‍ കഴിയുന്നത്ര വേഗത്തിലും സുഗമമായും ചെയ്യുക.
ഫിങ്കര്‍ ടാപ്പിംഗ് ടെസ്റ്റ്
ഫിംഗര്‍ ടാപ്പിംഗ് ടെസ്റ്റില്‍ തള്ളവിരലിന്റെ അഗ്രം ചൂണ്ടുവിരലിന്റെ അഗ്രത്തില്‍ സ്പര്‍ശിക്കുകയും തുടര്‍ന്ന് മോതിര വിരലിന്റെ അഗ്രം ചെറുവിരലിന്റെ അഗ്രം എന്നിവയില്‍ സ്പര്‍ശിക്കുകയും ശേഷം ഈ ചലനങ്ങള്‍ വിപരീത ക്രമത്തില്‍ ആവര്‍ത്തിക്കുകയും വേണം. പരമാവധി വേഗത്തില്‍ വേണം ഇത് ചെയ്യാന്‍. (പരിശോധനയ്ക്കിടയില്‍ ചലനങ്ങളുടെ വേഗതയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ പരിശോധന ആവശ്യമായി വരും)
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഒരു ഡോക്ടറുടെ പ്രതികരണം ആവശ്യമാണ്)
Content Highlights :Try this test at home. Find out how healthy your brain is