
വ്യത്യസ്ത തരത്തിലുള്ള ചിക്കന്‍ കറി നമ്മള്‍ കഴിച്ചിട്ടുണ്ട്. വെറൈറ്റി ആയിട്ട് എള്ള് കോഴിക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
കോഴി തൊലി നീക്കി എല്ലോട് കൂടി നാലായി മുറിച്ചത് /കോഴി മുഴുവനായിട്ട് എടുക്കാം -1 kg
ഇഞ്ചി അരച്ചത് -10 gm
വെളുത്തുള്ളി അരച്ചത് -10gm
കൊച്ചമ്മിണി മുളക് പൊടി -15 gm
കൊച്ചമ്മിണി ഗരം മസാല-1 tbs
കറുത്ത എള്ള് -60gm
വെളുത്ത എള്ള് -60gm
കുരുമുളക് -25gm
ഏലക്ക
പട്ട
ഗ്രാമ്പു -3 വീതം
പെരും ജീരകം -5gm
സവാള കൊത്തി അരിഞ്ഞത് -3
പച്ച മുളക് കൊത്തി അരിഞ്ഞത്-2tbs
ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് -2tbs
വെളിച്ചെണ്ണ -4tbs
കറിവേപ്പില -3തണ്ട്
കടുക് -9gm
തക്കാളി കൊത്തി അരിഞ്ഞത് -4
കൊച്ചമ്മിണി മല്ലിപൊടി -20gm
ടോമാറ്റോ ketchup -1/2. കപ്പ്
ഉപ്പ് -ആവശ്യത്തിന്ന്
തയ്യാറാക്കുന്ന വിധം
1കോഴിയില്‍ ഇഞ്ചി, വെളുത്തുള്ളി അരച്ചതും മുളകുപൊടിയും ഉപ്പും പുരട്ടി 1മണിക്കൂര്‍ വയ്ക്കാം
2ഓയില്‍ ചൂടാക്കി കോഴി കഷ്ണങ്ങള്‍ പകുതി വേവില്‍ വറുത്തു കോരാം
3എള്ളും കുരുമുളകും എണ്ണ ചേര്‍ക്കാതെ വറുത്തു പൊടിക്കാം, നല്ല മിനുസമുള്ള പൊടി ആക്കുക
4കരി വേപ്പിലയും കടുകും കറുക പട്ടയും ഗ്രാമ്പുവും ഏലക്കായും പെരും ജീരകവും ഒരുമിച്ച് വഴറ്റാം
5ഇതില്‍ സവാളയും പച്ചമുളകും ഇഞ്ചിയും ചേര്‍ത്തു എല്ലാം നിറം മാറിയാല്‍ മല്ലിപൊടിയും മുളക്പൊടിയും ചേര്‍ക്കുക.
6ഒരുമിനിറ്റ് വഴറ്റുക
7തക്കാളി ചേര്‍ത്ത് 5 മിനുറ്റ് വേവിക്കാം
8ഇതില്‍ കോഴി കഷ്ണങ്ങള്‍ ചേര്‍ത്ത് അല്‍പസമയം പാകം ചെയ്യാം, ഇനി കൊച്ചമ്മിണി ഗരം മസാല ചേര്‍ക്കാം
9 പിന്നാലെ എള്ളും കുരുമുളക് പൊടിയും അരച്ച പൊടി തൂകി കൊടുക്കാം
10അര കപ്പ് ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്ത് ഇളക്കാം, ചൂടോടെ വിളമ്പാം
Content Highlights: kochammini foods cooking competition ellu kozhi curry