മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത് 1.13 ലക്ഷം കോടി രൂപ; ഞെട്ടി 19കാരൻ

അക്കൗണ്ടിൽ കൃത്യമായി പറഞ്ഞാൽ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് ക്രെഡിറ്റായത്

dot image

ഗ്രേറ്റർ നോയിഡ: മരിച്ചുപോയ അമ്മയുടെ ബാങ്ക് അക്കൗണ്ടിൽ 1.13 ലക്ഷം കോടി രൂപയിലധികം എത്തിയതിന്റെ ഞെട്ടലിൽ പത്തൊമ്പതുകാരൻ. ഗ്രേറ്റർ നോയിഡയിലെ ഡാൻകൗറിലാണ് സംഭവം നടന്നത്. കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്കാണ് അപ്രതീക്ഷിതമായി ഇത്രയും തുക എത്തിയത്.

അക്കൗണ്ടിൽ കൃത്യമായി പറഞ്ഞാൽ 10,01,35,60,00,00,00,00,00,01,00,23,56,00,00,00,00,299 രൂപയാണ് ക്രെഡിറ്റായത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 1.13 ലക്ഷം കോടിയിലധികം രൂപയാണ് ഒറ്റയടിക്ക് ഗ്രേറ്റര്‍ നോയിഡയിലെ ഡങ്കൗര്‍ സ്വദേശിയായിരുന്ന ഗായത്രി ദേവിയുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. ഗായത്രി ദേവി രണ്ടുമാസം മുമ്പ് മരിച്ചിരുന്നു. എന്നാല്‍ അവരുടെ അക്കൗണ്ട് 19 വയസുകാരനായ മകന്‍ ദീപക് ഉപയോഗിക്കുന്നുണ്ടായിരുന്നു.

അടുത്ത ദിവസം രാവിലെ ദീപക് ബാങ്ക് സന്ദർശിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ അക്കൗണ്ട് പരിശോധിക്കുകയും അക്കൗണ്ട് മരവിപ്പിച്ചതായി അറിയിക്കുകയും ചെയ്തു. ബാങ്ക് ആദായനികുതി വകുപ്പിനെ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ബാങ്കിന്റെ പിശകാണോ, സാങ്കേതിക തകരാറാണോ, കള്ളപ്പണം വെളുപ്പിക്കൽ കേസാണോ എന്നീ കാര്യങ്ങളിലാണ് അന്വേഷണം.

Content Highlights: more than ₹1.13 lakh crore had suddenly appeared in bank account of 19 year old man

dot image
To advertise here,contact us
dot image