'സെൻസറിങ്ങിന് തന്നെ എതിരാണ് ഞാൻ,സിനിമ സംവിധായകന്റെ ആവിഷ്‌ക്കാരം'; രൂക്ഷ വിമർശനവുമായി അടൂർ ഗോപാലകൃഷ്ണന്‍

'എന്റെ വര്‍ക്ക് ശരിയാണോ തെറ്റാണോ എന്ന് മറ്റൊരാള്‍ തീരുമാനിക്കുന്നത് എങ്ങനെയാണ്?'

dot image

സെൻസർ ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ. സിനിമയിൽ സെൻസറിങ്ങിന്റെ ആവശ്യം ഇല്ല. സംവിധായകന്റെ ആവിഷ്കാരമാണ് സിനിമയെന്നും അത് വിലയിരുത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ആരാണെന്നും അടൂർ ഗോപാല കൃഷ്‌ണൻ ചോദിച്ചു. റിപ്പോർട്ടർ ടി വിയോടാണ് അദ്ദേഹം പ്രതികരിച്ചത്.

'ഞാൻ സെൻസറിങ്ങിന് തന്നെ എതിരാണ്. പേരുകൾ മാറ്റുന്നതിന് മാത്രമല്ല, ഏത് തരത്തിലുള്ള സെൻസറിങ്ങിനും ഞാൻ എതിരാണ്. ജാനകി എന്ന പേര് മാറ്റിയതിൽ അല്ല, സെൻസറിങ് ആവശ്യം ഇല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മുന്നേ തന്നെ ഇത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് ആവർത്തിക്കുന്നു. സെൻസർ ആരാണ് ചെയ്യുന്നത് ? ഞാൻ ചെയ്യന്ന ഒരു വർക്ക് ശരിയാണോ തെറ്റാണോ എന്നത് വേറെ ഒരാൾ തീരുമാനിക്കുന്നത് എങ്ങനെയാണ്? വലിയ തെറ്റുകൾ ചെയ്‌താൽ അതിനെ ശിക്ഷിക്കാനുള്ള വകുപ്പ് നമ്മുടെ നിയമത്തിൽ ഉണ്ട്,' അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ ദിവസം ബിഗ് ബജറ്റ് സിനിമകൾക്കെതിരെ വിമർശനവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. 500 കോടിയോളം മുടക്കി എടുക്കുന്ന പല സിനിമകളും കാഴ്ചക്കാരെ പറ്റിക്കാൻ ഊതിപ്പെരുപ്പിക്കുന്നതാണെന്ന് അടൂർ ഗോപലകൃഷ്ണൻ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ഒരു സിനിമ വലിയ പരസ്യം കൊടുത്ത് ഇറങ്ങിയത് കൊണ്ട് മാത്രമാണ് വിജയിച്ചതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമകളുടെ നിർമ്മാണച്ചെലവ് അമിതമായി കൂടുന്നതിനെക്കുറിച്ച് മുൻപ് പലരും വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

Content Highlights: Director Adoor Gopala Krishnan strongly criticizes the censor board

dot image
To advertise here,contact us
dot image