

യുദ്ധസമാന സാഹചര്യത്തെ തുടര്‍ന്ന് രാജ്യത്ത് പാചകവാതക പ്രതിസന്ധി തുടരുകയാണ്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് രസകരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി സമീറ റെഡ്ഡി. ഗ്യാസ്‌കുറ്റിയ കിരീടമണിയിച്ച് കൂടെ നില്‍ക്കുന്ന ഒരു റീലാണ് പങ്കുവച്ചിരിക്കുന്നത്.
പാചകവാതകം ലഭ്യമാകാത്തിനെ തുടര്‍ന്ന ഹോട്ടലുകള്‍ വരെ അടച്ചിടുന്ന സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് ലഭിച്ച് സിലിണ്ടര്‍ കുറ്റിയുടെ ഒപ്പം നിന്ന് ഞങ്ങളുടെ വീട്ടില്‍ രാജാവെത്തിയെ എന്നായിരുന്നു സമീറയുടെ പോസ്റ്റ്. ബുക്ക് ചെയ്താല്‍ പോലും ഗ്യാസ് കിട്ടാത്ത സാഹചര്യത്തില്‍ ഒരു കുറ്റി ഗ്യാസെങ്കിലും കിട്ടുന്നത് വലിയ ഭാഗ്യമെന്ന് താരം വിഡിയോയില്‍ പറയുന്നു.
ഗ്യാസ് സിലിണ്ടറിന് ചായ കൊടുക്കുന്നതും കൂടെയിരുന്ന സെല്‍ഫി എടുക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ സാധിക്കും. നിരവധിപ്പേരാണ് റീലിന് കമന്റുമായി എത്തിയിരിക്കുന്നത്. ഇനിയുള്ള കാലം ഗ്യാസ് സിലിണ്ടര്‍ ഒരു വിഐപി ആയി മാറുമെന്നും, ആ കാലം വിദൂരമല്ലെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.
'ഇതില്‍ നിന്നെല്ലാം നമുക്ക് ഒരു കാര്യം പഠിക്കാം… ഒന്നും നിസ്സാരമായി കാണരുത്. ഒരു ഗ്യാസ് സിലിണ്ടര്‍ പോലും', 'എല്ലാവരും വാങ്ങിക്കാന്‍ പരക്കം പാഞ്ഞു നടക്കുകയാണ്… എല്‍പിജി അതിന്റെ സെലിബ്രിറ്റി ജീവിതം നയിക്കുന്നു'- തുടങ്ങിയ കമന്റുകളൊക്കെ കാണാന്‍ സാധിക്കും.
Content Highlights: sameera reddy crowns a gas stove video goes viral