
ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് ഇപ്പോൾ പ്രദീപിന്റെ പേരിലുള്ളത്. നവാഗതനായ കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഡ്യൂഡ്' ആണ് ഇനി പുറത്തിറങ്ങാനുള്ള പ്രദീപ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ചിത്രത്തിൽ ശിവകാർത്തികേയൻ ഒരു എക്സ്റ്റൻഡഡ് കാമിയോ റോളിൽ എത്തുന്നെന്ന അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്. എന്നാൽ ഇതിനെക്കുറിച്ച് നിർമാതാക്കളുടെ ഭാഗത്തുനിന്നും സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. നിലവിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സംവിധായിക സുധ കൊങ്കരയുടെ അസോസിയേറ്റ് ആയിരുന്ന കീർത്തിശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്യൂഡ്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്. സുധ കൊങ്കരയ്ക്ക് ഒപ്പം സൂരരൈ പോട്ര്, പാവൈ കഥൈകൾ എന്നീ സിനിമകളിൽ പ്രവർത്തിച്ചിട്ടുള്ള ആൾ ആണ് കീർത്തിശ്വരൻ.
EXCLUSIVE SCOOP 🚨 #Sivakarthikeyan set to steal the show with a power-packed extended cameo in #PradeepRanganathan's #DudeMovie! 🎬
— Usman🫵CineX🍿 (@TamilCineX) July 24, 2025
Get ready for a cinematic treat! 💥 #Sivakarthikeyan #PradeepRanganathan #Dude pic.twitter.com/d4MsCW34WO
'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്. ഹൃദു ഹാറൂൺ, രോഹിണി എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അതേസമയം, പ്രദീപിന്റേതായി ഒടുവിൽ തിയേറ്ററിലെത്തിയ ഡ്രാഗൺ വമ്പൻ വിജയമാണ് തിയേറ്ററിൽ നിന്നും നേടിയത്.
Content Highlights: Sivakarthikeyan to do cameo role in pradeep ranganadhan film