വില്ലനിസം മാത്രമല്ല, ഇനി കുറച്ച് റൊമാൻസും ആക്ഷനുമാകാം; എസ് ജെ സൂര്യ ചിത്രം 'കില്ലർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

കയ്യിൽ തോക്കുമായി നിൽക്കുന്ന എസ് ജെ സൂര്യയെയാണ് ഒരു പോസ്റ്ററിൽ കാണാനാകുന്നത്

dot image

മികച്ച വില്ലൻ വേഷങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന നടനാണ് എസ് ജെ സൂര്യ. അഭിനയത്തിന് ഒരു ഇടവേള നൽകി അദ്ദേഹം ഇപ്പോൾ അടുത്ത സംവിധാന സംരംഭത്തിന്റെ പണിപ്പുരയിലാണ്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം എസ് ജെ സൂര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കില്ലർ'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഇപ്പോൾ പുറത്തിറങ്ങി.

കയ്യിൽ തോക്കുമായി നിൽക്കുന്ന എസ് ജെ സൂര്യയെയാണ് ഒരു പോസ്റ്ററിൽ കാണാനാകുന്നത്. മറ്റൊരു പോസ്റ്ററിൽ നായികയെ ചുമലിലേറ്റി നിൽക്കുന്ന നടനെയാണ് കാണാനാകുന്നത്. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ഒരു സിനിമയാകും കില്ലർ എന്ന സൂചയാണ്‌ പോസ്റ്റർ നൽകുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിർമിക്കുന്നത്. എസ് ജെ സൂര്യയുടെ നിർമാണ കമ്പനിയായ ഏയ്ഞ്ചൽ സ്റ്റുഡിയോസുമായി സഹകരിച്ചാണ് ശ്രീഗോകുലം മൂവീസ് ചിത്രത്തിന്‍റെ നിര്‍മാണ പങ്കാളി ആകുന്നത്.

വാലി, ഖുഷി,ന്യു തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്‍ത എസ് ജെ സൂര്യ വൻ താരനിരയെ അണിനിരത്തിയാണ് "കില്ലർ" ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റിൽ നിർമിക്കുന്ന ചിത്രം 5 ഭാഷകളിലാണ് റിലീസിനെത്തുന്നത്. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടില്‍ ഇന്ത്യൻ സിനിമയിലെ പ്രതിഭകള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കും. അയോതി എന്ന സിനിമയിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച പ്രീതി അസ്രാണി ആണ് സിനിമയിലെ നായിക. എസ് ജെ സൂര്യ തന്നെയാണ് സിനിമയിൽ നായക വേഷം കൈകാര്യം ചെയ്യുന്നതും. എ ആർ റഹ്‌മാൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് ഇപ്പോൾ നടക്കുകയാണ്.

Content Highlights: SJ Suryah film Killer first look posters out now

dot image
To advertise here,contact us
dot image