ഡോ പി എ മേരി അനിത: തൃക്കാക്കരയിൽ സിപിഐഎമ്മിന് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും അപ്രതീക്ഷിത സ്ഥാനാർത്ഥി?

2011ല്‍ തൃക്കാക്കര രൂപികരിച്ചതിന് ശേഷം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത് എം ഇ ഹസൈനാര്‍ മാത്രമാണ്

ഡോ പി എ മേരി അനിത: തൃക്കാക്കരയിൽ സിപിഐഎമ്മിന് കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും അപ്രതീക്ഷിത സ്ഥാനാർത്ഥി?
dot image

തൃക്കാക്കര: കോണ്‍ഗ്രസില്‍ സ്ഥാനാർത്ഥി നിർണ്ണയ തര്‍ക്കങ്ങള്‍ തുടരുന്നതിനിടയില്‍ തൃക്കാക്കരയില്‍ സിപിഐഎമ്മിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ പിഎ മേരി അനിത സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. രണ്ട് പതിറ്റാണ്ടായി ഭിന്നശേഷി ഉന്നമനരംഗത്തെ സജീവ സാന്നിധ്യമാണ് ഡോക്ടര്‍ പിഎ മേരി. 2011ല്‍ തൃക്കാക്കര മണ്ഡലം രൂപികരിച്ചതിന് ശേഷം സിപിഐഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചത് എം ഇ ഹസൈനാര്‍ മാത്രമാണ്. അതിന് ശേഷം സിപിഐഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ മത്സരിച്ചിട്ടുള്ളത്.

പാര്‍ട്ടിക്കുള്ളില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയായ ഉയര്‍ത്തിക്കാട്ടാന്‍ സിപിഐഎമ്മില്‍ പ്രധാനപ്പെട്ട ഒരു നേതാവില്ലെന്നൊരു സാഹചര്യം സിപിഐഎമ്മിനുണ്ട്. തൃക്കാക്കര ഏരിയ സെക്രട്ടിയായ ഉദയകുമാര്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ സിപിഐഎം മത്സരംഗത്തിറക്കുമെന്ന സൂചന ലഭിക്കുന്നത്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയായ ഡോ പി എ മേരി അനിത പാര്‍ട്ടി പ്രവര്‍ത്തനമെല്ലാം ഒഴിവാക്കി ഭിന്നശേഷി ഉന്നമന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുകയാണ്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ പിഎച്ച്ഡിയുള്ള ഡോക്ടര്‍ ഇപ്പോള്‍ സൈക്കോളജിയിലും പിഎച്ച്ഡി ചെയ്ത് കൊണ്ടിരിക്കുകയാണ്.

Content highlights: A former Youth Congress leader is being fielded as the LDF candidate in the Thrikkakara Assembly constituency ahead of the upcoming election says Report

dot image
To advertise here,contact us
dot image