'ONLY FAFA', വേറെ ആർക്കുണ്ടെടാ ഇജ്ജാതി കിടിലൻ റെഫറൻസ്! ; സോഷ്യൽ മീഡിയ തൂക്കി ഫഹദ്

കേരളത്തിന് പുറത്ത് നിലവിൽ ഏറ്റവും പോപ്പുലറായ മലയാളം താരം ഫഹദ് ആണെന്നും ആരാധകർ കമന്റ് ചെയ്യുന്നു

dot image

കുറച്ച് മുമ്പാണ് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവ്വത്തിന്റെ ടീസർ പുറത്തിറങ്ങിയത്. സത്യൻ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ പ്രേക്ഷകർക്ക് നൽകുന്നത്. ടീസർ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുമുണ്ട്.

യുവനടനായ ഫഹദ് ഫാസിലിന്റെ ഒരു റെഫറൻസും ടീസറിൽ കാണാൻ സാധിക്കും. മോഹൻലാലിനോട് ഒരു ഹിന്ദി ഭാഷക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നും പറയുന്നു. മോഹൻലാൽ ആരാണ് ഫാഫ എന്ന് ചോദിക്കുന്നത്, അപ്പോൾ ഫഹദ് ഫാസിൽ എന്ന് മറ്റേയാളുടെ ഉത്തരം.

മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അപ്പോൾ ഇല്ല ഒൺലി ഫാഫ എന്ന് മറ്റേയാൾ മറുപടി നൽകുകയായിരുന്നു. ടീസറിലെ ഈ രംഗം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മലയാളത്തിൽ വേറെ ഏത് നടനുണ്ട് ഇത്രയും കിടിലൻ റെഫറൻസ് എന്നാണ് സിനിമാ പ്രേമികൾ ചോദിക്കുന്നത്.

കേരളത്തിന് പുറത്ത് നിലവിൽ ഏറ്റവും പോപ്പുലറായ മലയാളം താരം ഫഹദ് ആണെന്നും ആരാധകർ കമന്റ് ചെയ്യുന്നു. മോഹൻലാലിന്റെ ചിത്രത്തിൽ ഇതുപോലൊരു റെഫറൻസ് ലഭിക്കണമെങ്കിൽ ആ നടന്റെ റീച്ച് ആലോചിക്കാവുന്നതെയുള്ളുവെന്നും പോസ്റ്റുകൾ കാണാം. ടീസർ റിലീസിലൂടെയും ഇന്നലത്തെ സ്റ്റീരിയോടൈപ്പ് ബ്രേക്ക് ചെയ്യുന്ന പരസ്യത്തിലൂടെയും മോഹൻലാൽ സോഷ്യൽ മീഡിയ തൂക്കിയപ്പോൾ അതിനൊപ്പം തന്നെ ചേർന്ന് നിൽക്കുകയാണ് ഫഹദ് ഫാസിലും അദ്ദേഹത്തിന്റെ റെഫറൻസും.

അതേസമയം ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്‌നർ പടമാകും ഹൃദയപൂർവമെന്ന ഉറപ്പ് ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.

ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Content Highlights- Fahad Fazil's reference in Hridyapoorvam Teaser getting viral in social media

dot image
To advertise here,contact us
dot image