നിക്ഷേപകർക്ക് ഇരട്ടി ലാഭം; ലാഭവിഹിതം,ബോണസ്, അവകാശ ഇഷ്യു , ഈ ഓഹരികൾ കയ്യിലുണ്ടോ?

കോർപ്പറേറ്റ് ആനുകൂല്യങ്ങൾക്ക് അർഹരാകുന്ന നിക്ഷേപകരെ നിർണയിക്കുന്നതിൽ എക്സ്-ഡേറ്റ് നിർണായക പങ്ക് വഹിക്കുന്നു

നിക്ഷേപകർക്ക് ഇരട്ടി ലാഭം; ലാഭവിഹിതം,ബോണസ്, അവകാശ ഇഷ്യു , ഈ ഓഹരികൾ കയ്യിലുണ്ടോ?
dot image

വരുന്ന ആഴ്ച ഓഹരി വിപണിയിൽ കോർപ്പറേറ്റ് പ്രഖ്യാപനങ്ങളെ തുടർന്ന് നാല് ഓഹരികൾ നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കും. അവകാശ ഓഹരി ലാഭവിഹിതം നൽകൽ, ബോണസ് ഓഹരികൾ തുടങ്ങിയ നിർണായക കോർപ്പറേറ്റ് നടപടികളാണ് നടക്കാനിരിക്കുന്നത്. ഡിഐസി ഇന്ത്യ ലിമിറ്റഡ്, 5 പൈസ ക്യാപിറ്റൽ ലിമിറ്റഡ്, മെട്രോപോളിസ് ഹെൽത്ത്കെയർ ലിമിറ്റഡ്, മഹാരാഷ്ട്ര അപെക്സ് കോർപ്പറേഷൻ ലിമിറ്റഡ് എന്നിവയാണ് ഓഹരികൾ.

righs issue bonus issue

ലാഭവിഹിതം നൽകൽ

ഡിഐസി ഇന്ത്യ ലിമിറ്റഡ് കമ്പനി ഓരോ ഓഹരിക്കും 3 രൂപ അന്തിമ ലാഭവിഹിതം നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള റെക്കോർഡ് തിയതി മാർച്ച് 16 ആയിരിക്കും. ഈ തീയതിക്ക് മുമ്പ് ഓഹരി കൈവശമുള്ളവർക്ക് ലാഭവിഹിതം ലഭിക്കും.

അവകാശ ഓഹരി

5പൈസ ക്യാപിറ്റൽ ലിമിറ്റഡ് നിലവിലുള്ള ഓഹരിയുടമകളിൽ നിന്ന് ഫണ്ട് സമാഹരിക്കാൻ അവകാശ ഓഹരി പ്രഖ്യപിച്ചിട്ടുണ്ട്. നടപടിക്ക് അർഹരായ ഓഹരിയുടമകളെ നിശ്ചയിക്കാൻ കമ്പനി 2026 മാർച്ച് 17 ന് റെക്കോർഡ് തിയതി ആയി നിശ്ചയിച്ചിട്ടുണ്ട്. ഓഹരികൾ ഓരോന്നും 290 രൂപ നിരക്കിൽ നൽകും. 1:2 എന്ന അനുപാതത്തിലായിരിക്കും ഇഷ്യു . അതായത്, നിക്ഷേപകർക്ക് കൈവശമുള്ള രണ്ട് ഓഹരിക്ക് ഒരു അധിക ഓഹരി വാങ്ങാനുള്ള അവകാശം ലഭിക്കും. കമ്പനിയുടെ ഓരോ ഇക്വിറ്റി ഓഹരിയുടെയും മുഖവില 10 രൂപയാണ് ആണ്.

dividend

14.09 കോടി രൂപയുടെ അവകാശ ഓഹരി വിൽപ്പന

മഹാരാഷ്ട്ര അപെക്സ് കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി 14.09 കോടിരൂപ വരെ സമാഹരിക്കാൻ അവകാശ ഓഹരികൾക്കായി കമ്പനി അനുമതി നൽകി. 10 രൂപ വിലയുള്ള 1,40,91,896 ഇക്വിറ്റി ഓഹരികൾ വരെ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഈ ഇഷ്യുവിലൂടെ നിലവിലുള്ള ഓഹരിയുടമകൾക്ക് പുതിയ ഓഹരികൾ വാങ്ങാനുള്ള അവസരം ലഭിക്കുകയും അതിലൂടെ കമ്പനി അധിക മൂലധനം സമാഹരിക്കുകയുമാണ് ലക്ഷ്യം.

നടപടിക്കായുള്ള ഓഹരിയുടമകളെ നിർണയിക്കുന്നതിനായി മാർച്ച് 20 ന് ആണ് റെക്കോർഡ് തിയതി .സബ്സ്ക്രിപ്ഷൻ 2026 ഏപ്രിൽ 2 ന് ആരംഭിക്കുകയും ഏപ്രിൽ 30 ന് അവസാനിക്കുകയും ചെയ്യും. മൂലധന അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുന്നതിനാണ് ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ബോണസ് ഇഷ്യു

മെട്രോപോളിസ് ഹെൽത്ത്‌കെയർ ലിമിറ്റഡ് 3:1 എന്ന അനുപാതത്തിൽ ബോണസ് ഷെയർ ഇഷ്യു പ്രഖ്യാപിച്ചു. നിക്ഷേപകർക്ക് ഒരു ഓഹരിക്ക് മൂന്ന് പുതിയ പൂർണ്ണമായും അടച്ചു തീർത്ത ഓഹരികൾ ലഭിക്കും. ഓരോ പുതിയ ഓഹരിയുടെയും മുഖ വില 2 രൂപ ആയിരിക്കും. ഉദാഹരണത്തിന് റെക്കോർഡ് തിയതിക്ക് മുമ്പ് 1,000 ഓഹരികൾ കൈവശമുള്ള ഒരു നിക്ഷേപകന് 3,000 അധിക ഓഹരികൾ ലഭിക്കും. ഇതോടെ ബോണസ് ഇഷ്യുവിന് ശേഷം നിക്ഷേപകന്റെ മൊത്തം ഓഹരികളുടെ എണ്ണം 4,000 ആയി ഉയരും. ബോണസ് ഓഹരിക്ക് അർഹരായ നിക്ഷേപകരെ നിർണയിക്കാൻ കമ്പനി മാർച്ച് 20 ന് റെക്കോർഡ് തിയതി നിശ്ചയിച്ചിട്ടുമുണ്ട്.

bonus issue

എക്സ്-ഡേറ്റിന്റെ പ്രാധാന്യം എന്ത്?

ഓഹരി വിപണിയിൽ ലാഭവിഹിതം നൽകൽ, ബോണസ്, അവകാശ ഇഷ്യു പോലുള്ള കോർപ്പറേറ്റ് ആനുകൂല്യങ്ങൾക്ക് അർഹരാകുന്ന നിക്ഷേപകരെ നിർണയിക്കുന്നതിൽ എക്സ്-ഡേറ്റ് നിർണായക പങ്ക് വഹിക്കുന്നു. ഒരു നിക്ഷേപകന് ഈ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച ഈ എക്സ്-ഡേറ്റിന് മുമ്പ് തന്നെ ആ ഓഹരി വാങ്ങിയിരിക്കണം. ഇങ്ങനെ ചെയ്താൽ മാത്രമേ റെക്കോർഡ് തിയതിക്കുള്ളിൽ ഓഹരികൾ അവരുടെ ഡിമാറ്റ് അക്കൗണ്ടിൽ സെറ്റിൽ ചെയ്യുകയുള്ളു. എക്സ്-ഡേറ്റിൽ അല്ലെങ്കിൽ അതിന് ശേഷം ഓഹരി വാങ്ങുന്നവർ ആനുകൂല്യങ്ങൾക്ക് അർഹരായിരിക്കില്ല.

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപങ്ങൾ ലാഭ - നഷ്ട സാധ്യതകൾക്ക് വിധേയമാണ്. വിശദമായ പഠനത്തിനും വിലയിരുത്തലുകൾക്കും ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുക.

Content Highlights : Dividend, Bonus, Rights Issue: 4 Stocks to turn ex-date next week—FULL LIST

dot image
To advertise here,contact us
dot image