ബജറ്റ് മാത്രമല്ല, പ്രതിഫലവും കൂടുതലാണ്; രാമായണത്തിനായി റെക്കോർഡ് തുക കൈപ്പറ്റി രൺബീറും യഷും സായ് പല്ലവിയും

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

dot image

ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് 'രാമായണ' ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ അഭിനേതാക്കളുടെ പ്രതിഫലമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

രണ്‍ബീര്‍ കപൂറിന് 150 കോടിയാണ് പ്രതിഫലമെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് ഭാഗങ്ങളുള്ള ചിത്രത്തിന് 75 കോടി വീതമാണ് അദ്ദേഹത്തിന് ലഭിക്കുക. രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലമാണ് ഇത്. രൺബീറിന് ശേഷം ഏറ്റവും പ്രതിഫലം ലഭിക്കുന്നത് രാവണനെ അവതരിപ്പിക്കുന്ന യഷിനാണ്. 50 കോടി വെച്ച് 100 കോടിയാണ് ഇരുഭാഗങ്ങളിലുമായി യഷിന്റെ പ്രതിഫലം. കെജിഎഫിൽ യഷിന്‍റെ പ്രതിഫലം 30- 35 കോടി ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിൽ സീതയെ അവതരിപ്പിക്കുന്ന നടി സായ് പല്ലവിയ്ക്ക് ലഭിക്കുന്നത് 12 കോടിയാണ്. ആറ്‌ കോടി വീതമാണ് സായ് പല്ലവിക്ക് രണ്ട് ഭാഗങ്ങളിലുമായി ലഭിക്കുന്നത്. സായ് പല്ലവിക്ക് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിഫലമാണിത്. നേരത്തെ നാഗ ചൈതന്യ ചിത്രമായ തണ്ടേലില്‍ 5 കോടി ആയിരുന്നു നടിക്ക് ലഭിച്ചത്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 1600 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.

Content Highlights: Ramayana actors rumenaration details out now

dot image
To advertise here,contact us
dot image