ധനുഷിനെ പാൻ ഇന്ത്യൻ ആക്കിയ ആ ഹിറ്റ് പടം വീണ്ടുമെത്തുന്നു: റീ റിലീസ് ചെയ്യുന്നത് പുത്തൻ ക്ലൈമാക്സുമായി

നേരത്തെ 12-ാം വാർഷികത്തോട് അനുബന്ധിച്ച് മുംബൈയിൽ സിനിമയുടെ സ്പെഷ്യൽ പ്രീമിയർ ഷോ നടത്തിയിരുന്നു

dot image

ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമ ചിത്രമാണ് 'രാഞ്ജന'. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. സോനം കപൂർ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം കൈവരിച്ചിരുന്നു. 'അംബികാപതി' എന്ന പേരിൽ ഒരു തമിഴ് പതിപ്പും സിനിമയുടേതായി ഇറങ്ങിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്കിപ്പുറം ചിത്രം റീ റിലീസിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ചിത്രത്തിന്റെ തമിഴ് പതിപ്പായ 'അംബികാപതി'യാണ് റീ റിലീസിന് ഒരുങ്ങുന്നത്. എഐയുടെ സഹായത്തോടെ പുത്തൻ ക്ലൈമാക്സുമായിട്ടാണ് സിനിമ റീ റിലീസിന് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ആഗസ്റ്റ് ഒന്നിന് ചിത്രം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തും. നേരത്തെ 12-ാം വാർഷികത്തോട് അനുബന്ധിച്ച് മുംബൈയിൽ സിനിമയുടെ സ്പെഷ്യൽ പ്രീമിയർ ഷോ നടത്തിയിരുന്നു. നടൻ ധനുഷ്, സംവിധായകൻ ആനന്ദ് എൽ റായ്, ബോളിവുഡ് താരം കൃതി സാനൺ എന്നിവരും ഈ ഷോയിൽ പങ്കെടുത്തിരുന്നു. ഹിമാൻഷു ശർമ്മ ആയിരുന്നു രാഞ്ജനയ്ക്കായി തിരക്കഥ ഒരുക്കിയത്.

മുഹമ്മദ് സീഷാൻ അയ്യൂബ്, അഭയ് ഡിയോൾ, സ്വര ഭാസ്‌കർ എന്നിവരും സിനിമയിൽ പ്രധാന റോളുകളിൽ എത്തിയിരുന്നു. രാഞ്ജനയ്ക്ക് ശേഷം ആനന്ദ് എൽ റായിയും ധനുഷും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് 'തേരെ ഇഷ്‌ക് മേ'. 2013ല്‍ പുറത്തിറങ്ങിയ 'രാഞ്‌ജന'യ്‌ക്ക് ശേഷം സംവിധായകന്‍ ആനന്ദ് എല്‍ റായും ധനുഷും നേരത്തേ 'അത്രംഗി രേ' എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയും ഒന്നിച്ചിരുന്നു. കൃതി സാനൺ ആണ് തേരെ ഇഷ്‌ക് മേയിലെ നായിക. ചിത്രം നവംബർ അവസാനത്തോടെ പുറത്തിറങ്ങും.

Content Highlights: Ambikapathy to re release soon with new climax

dot image
To advertise here,contact us
dot image